കൊടകര: പള്ളിയില്‍നിന്ന് മടങ്ങിയ ഏഴുവയസ്സുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. തന്നാടന്‍ ദേവസിയുടെ മകന്‍ ബിറ്റോക്കാണ് (ഏഴ്) കടിയേറ്റത്. കൊടകര മേല്‍പാലം ജങ്ഷനിലാണ് സംഭവം. കൊടകര ടൗണിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. രാവിലെ പള്ളിയില്‍ പോകുന്നവരും നടക്കാനിറങ്ങുന്നവരും ഭീതിയിലാണ്. പള്ളിയില്‍നിന്ന് മടങ്ങിയ ബാലനെ കഴിഞ്ഞ ദിവസവും തെരുവുനായ് കടിച്ചിരുന്നു. ടൗണിലെ മേല്‍പാലം പരിസരം, ബസ് സ്റ്റാൻഡ്, മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് നായ്ക്കള്‍ തമ്പടിക്കുന്നത്. കടിയേല്‍ക്കുന്നവര്‍ക്ക് കുത്തിവെപ്പെടുക്കാനാവശ്യമായ മരുന്ന് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിൽ ഇല്ലാത്തതും ജനങ്ങളെ വലക്കുന്നു. സ്വകാര്യ ആശുപത്രികെളയോ മെഡിക്കല്‍ കോളജിനെയോ ആണ് ആശ്രയിക്കുന്നത്. തെരുവുനായ് ശല്യം അവസാനിപ്പിക്കണമെന്ന് കൊടകര സെൻറ് ജോസഫ്‌സ് ഫൊറോന വികാരി ഫാ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.