മുച്ചക്ര വാഹന വിതരണം അവതാളത്തില്‍

തൃശൂര്‍: ജില്ല പഞ്ചായത്തിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പ്രധാനമായ ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം അവതാളത്തില്‍. മുച്ചക്ര വാഹനത്തിന്‍െറ പഴയ മോഡല്‍ ലഭ്യമല്ലാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹനം നല്‍കാനാവാതെ അവസ്ഥയിലാണ് അധികൃതര്‍. വാഹനം വാങ്ങാന്‍ കെല്‍ട്രോണിനാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. നേരത്തെ നല്‍കിയ പഴയ മോഡല്‍ വാഹനം കമ്പനി വിപണിയില്‍നിന്ന് പിന്‍വലിച്ചതിനാല്‍ വാങ്ങാനാവില്ളെന്ന നിലപാടിലാണ് കെല്‍ട്രോണ്‍. മഹീന്ദ്ര കമ്പനിയുടെ വഹനമാണ് നല്‍കിയിരുന്നത്. പഴയ മോഡല്‍ ലഭ്യമല്ളെന്നും മറ്റു ജില്ലകളില്‍ പുതിയ വാഹനമാണ് നല്‍കുന്നതെന്നുമാണ് കെല്‍ട്രോണിന്‍െറ വാദം. പുതിയ മോഡല്‍ പഴയതിനെപ്പോലെ ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമല്ളെന്ന നിലപാടിലാണ് ജില്ല പഞ്ചായത്ത്. പുതിയ മോഡലിന്‍െറ ഗുണമേന്മയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കുമെന്ന് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്‍റ് ഷീല വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. സമിതി ഇതുവരെ രൂപവത്കരിച്ചിട്ടില്ല. വാഹനത്തിന് മുന്‍കൂര്‍ പണം നല്‍കിയതിനാല്‍ കെല്‍ട്രോണിന്‍െറ കരാര്‍ അവസാനിപ്പിക്കുന്നതും ബാധ്യത വരുത്തും. ഒരു വാഹനത്തിന് 63,000 രൂപ നിരക്കിലാണ് നല്‍കിയിരിക്കുന്നത്. 642 വാഹനമാണ് ഇതുവരെ വിതരണം ചെയ്തത്. പുതിയ ഭരണസമിതി വന്നശേഷം 34 വാഹനങ്ങള്‍ മാത്രമാണ് നല്‍കിയത്. ബാക്കി 266 പേര്‍ക്ക് ഓണത്തിനു മുമ്പ് വാഹനവിതരണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. വാഹനം ലഭ്യമാകുന്നതോടെ വിതരണം ചെയ്യുമെന്നാണ് അധികൃതരുടെവാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.