പാറമടകള്‍ക്കെതിരെ വീണ്ടും രാപകല്‍ സമരം തുടങ്ങി

തൃശൂര്‍: നടത്തറ അച്ചന്‍കുന്നിലെ പാറമടകള്‍ക്കെതിരെ കലക്ടറേറ്റ് പടിക്കല്‍ മലയോര സംരക്ഷണ സമിതി നേതൃത്വത്തില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചു. സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മലയോര സംരക്ഷണ സമിതി ചെയര്‍മാന്‍ ജോബി കൈപ്പാങ്ങല്‍ അധ്യക്ഷത വഹിച്ചു. 34 ദിവസത്തെ രാപകല്‍ സമരത്തത്തെുടര്‍ന്ന് മന്ത്രി ഇടപെട്ട് നടത്തിയ ചര്‍ച്ചയിലെ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ളെന്ന് ആരോപിച്ചാണ് സമിതി രണ്ടാംഘട്ടം സമരം തുടങ്ങിയത്. വ്യവസ്ഥകള്‍ ലംഘിച്ച പാറമടകളുടെയും ക്രഷറുകളുടെയും പട്ടയം റദ്ദാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി ചുമതലപ്പെടുത്തിയ തഹസില്‍ദാര്‍ കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് പ്രകാരം ക്വാറികള്‍ തുറക്കാവുന്ന സാഹചര്യമാണെന്ന് സമിതി ആരോപിച്ചു. ആദിവാസി യുവതിയുടെ നിരാഹാരവും കലക്ടറെ ഉപരോധിച്ചതും ഉള്‍പ്പെടെ സമരം രൂക്ഷമായതോടെയാണ് ആഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് റവന്യൂമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കിയത്. നടത്തറ പാറമടകള്‍ക്കും ക്രഷറുകള്‍ക്കും മേയില്‍ മുളയം വില്ളേജ് ഓഫിസര്‍ നല്‍കിയ സ്റ്റോപ് മെമ്മോ തുടരുകയാണ്. സെപ്റ്റംബര്‍ രണ്ടിന് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ 20 ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. സമയപരിധി കഴിഞ്ഞിട്ടും പട്ടയം റദ്ദാക്കാനുള്ള തീരുമാനം ഉണ്ടാകാത്തതിനത്തെുടര്‍ന്നാണ് വീണ്ടും സമരം. ടി.കെ. വാസു, ബള്‍ക്കീസ് ബാനു, സുന്ദരരാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.