ചാലക്കുടിയില്‍ കഞ്ചാവ് വേട്ട തുടരുന്നു; ഒരാള്‍ കൂടി പിടിയില്‍

ചാലക്കുടി: ചാലക്കുടിയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. കൊന്നക്കുഴി തൈക്കാട്ടില്‍ അഖിലാണ് (24)പിടിയിലായത്. കൂടപ്പുഴയിലാണ് അറസ്റ്റിലായത്. നഗരത്തിലും ഉള്‍പ്രദേശങ്ങളായ പരിയാരം, കൊന്നക്കുഴി, കൊരട്ടി എന്നിവിടങ്ങളിലുമാണ് വില്‍പ്പന. 30 പായ്ക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. കൊരട്ടിയിലെ ലോറി വര്‍ക്ക്ഷോപ്പിലെ തൊഴിലാളിയായ ഇയാള്‍ ലോറി ഡ്രൈവര്‍മാര്‍ക്കും വില്‍പന നടത്തിയിരുന്നു. ഇടപാടുകാരെ ചാലക്കുടിപ്പുഴയുടെ തീരത്തേക്ക് വിളിച്ചുവരുത്തിയാണ് കച്ചവടം. 500 രൂപയുടെ 10 പാക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ട് പൊതി സൗജന്യമായിരുന്നു. കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാര്‍ട്ടിനുമായി ഇയാള്‍ക്ക് ഇടപാടുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.