തളിക്കുളം: കൃഷി ഓഫിസര്‍ വി.എസ്. പ്രതീഷിനെ നാട്ടിക എം.എല്‍.എ ഗീത ഗോപി ഇടപെട്ട് സ്ഥലം മാറ്റിച്ചെന്ന് മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആരോപിച്ചു. ഇടതുനേതാക്കള്‍ ഭാരവാഹികളായ തളിക്കുളം നാളികേര ഉല്‍പാദന ഫെഡറേഷനില്‍ നടന്ന സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതാണ് കാര്‍ഷിക മേഖലക്ക് പുതിയ ഊര്‍ജവും ഉണര്‍വും നല്‍കിയ പ്രതീഷിനെ സ്ഥലം മാറ്റിക്കാന്‍ കാരണം. നല്ല കൃഷി ഓഫിസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇദ്ദേഹം കരനെല്‍കൃഷി ഉള്‍പ്പെടെ അന്യംനിന്നുപോയ പല കാര്‍ഷിക പ്രവൃത്തികളും തിരിച്ചുകൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യുവാക്കളെയും വീട്ടമ്മമാരെയും കാര്‍ഷിക രംഗത്തേക്ക് എത്തിച്ച് ഹരിത വിപ്ളവം സൃഷ്ടിക്കുന്ന സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തിന് മാത്രമായി ഉത്തരവിറക്കി സ്ഥലം മാറ്റം നടത്തിയതില്‍ ദുരൂഹതയുണ്ട്. പ്രതീഷിനെ തളിക്കുളത്തുതന്നെ പുനര്‍നിയമിക്കണമെന്നും ഗീത ഗോപി കര്‍ഷകരോട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെ നടക്കുന്ന മുസ്ലിം ലീഗ് അംഗത്വ കാമ്പയിന്‍ വിജയിപ്പിക്കാന്‍ പരിപാടികള്‍ ആവിഷ്കരിച്ചു. പ്രസിഡന്‍റ് വി.സി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എ. ഹാറൂണ്‍ റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി.കെ. അഷ്റഫലി മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിങ് ഓഫിസര്‍ കെ.കെ. നജീബ്, പി.എം. അബ്ദുല്‍ ജബ്ബാര്‍, കെ.എസ്. റഹ്മത്തുല്ല, പി.കെ. അബ്ദുല്‍ ജബ്ബാര്‍, പി.ബി. ഹംസ, വി.കെ. സുലൈമാന്‍, പി.എച്ച്. ഷഫീഖ്, നൗഷാദ് തളിക്കുളം, കെ.എസ്. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.