കയ്പമംഗലം: കാനയില്‍ മലിനജലം കെട്ടിക്കിടന്ന് കയ്പമംഗലം പഞ്ചായത്ത് ഓഫിസ് പരിസരം ചീഞ്ഞുനാറുന്നു. പഞ്ചായത്ത് ഓഫിസ് വളപ്പിലെ പ്രിയദര്‍ശിനി ഹാളിനോടുചേര്‍ന്ന കാനയിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. കാറ്ററിങ് അവശിഷ്ടങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞുകൂടി ഒഴുക്ക് നിലച്ചു. കൊതുകുകള്‍ പെരുകിയും ദുര്‍ഗന്ധം കാരണവും നാട്ടുകാര്‍ ബുദ്ധിമുട്ടിലാണ്. ഹാള്‍ വാടകക്കെടുക്കുമ്പോള്‍ ഉപയോഗിക്കുന്നതിനും വൃത്തിയാക്കാനും ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ശുചീകരണം നടക്കുന്നില്ല. മാത്രമല്ല, ഹാളില്‍ ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ മാലിന്യം കാനയില്‍ എറിയരുതെന്ന നിര്‍ദേശവും ലംഘിക്കപ്പെടുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.