ഓണക്കാലത്ത് കണിക്കൊന്ന പൂത്തു

ഗുരുവായൂര്‍: ‘എനിക്കാവതില്ളേ പൂക്കാതിരിക്കാന്‍... എനിക്കാവതില്ളേ കണിക്കൊന്നയല്ളേ... വിഷുക്കാലമല്ളേ പൂക്കാതിരിക്കാന്‍’ കവി വാക്യത്തെ മാറ്റി മറിച്ച് ഗുരുവായൂരില്‍ ഓണക്കാലത്ത് കണിക്കൊന്ന പൂത്തു. ദേവസ്വം റസ്റ്റ് ഹൗസായ കൗസ്തുഭത്തിന്‍െറ വളപ്പിലാണ് റോഡരികിലായി കണിക്കൊന്ന പൂത്തത്. മീനമാസത്തിന്‍െറ അവസാനത്തെ ആഴ്ചകളില്‍ പൂവിടുന്ന കണിക്കൊന്നയാണ് ഓണക്കാലത്ത് പൂത്തുലഞ്ഞത്. വേനലില്‍ പൂക്കേണ്ട കണിക്കൊന്ന തുലാം എത്തുംമുമ്പേ പൂത്തത് വരാന്‍ പോകുന്ന വരള്‍ച്ചയുടെ മുന്നറിയിപ്പാണോ എന്ന ആശങ്കയുണ്ട്. അന്തരീക്ഷതാപനില ഉയരുമ്പോഴാണത്രേ സാധാരണ കണിക്കൊന്നകള്‍ പൂക്കാറുള്ളത്. പുഷ്പിക്കാന്‍ സഹായിക്കുന്ന ‘ഫ്ളവറിങ് ഹോര്‍മോണുകള്‍’ ഉണ്ടാകണമെങ്കില്‍ ഉയര്‍ന്ന താപനില വേണമത്രേ. മുന്‍കാലങ്ങളില്‍ മീനമാസം പകുതി പിന്നിടുമ്പോഴാണ് കേരളത്തില്‍ അന്തരീക്ഷതാപനില 30 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നത്. വിഷുവിന് മുമ്പായി കണിക്കൊന്നകള്‍ പൂക്കുന്നതിനുള്ള കാരണവും അതായിരുന്നുവത്രേ. എന്നാല്‍ കര്‍ക്കടകം പിന്നിട്ട് തുലാമാസമത്തെുമ്പോഴേക്കും അന്തരീക്ഷ താപനില ഉയരുന്നു എന്നതിന്‍െറ തെളിവായാണ് കാലം തെറ്റിയുള്ള കണിക്കൊന്ന പൂക്കലിനെ കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.