തൃശൂര്‍: എ.ഐ.വൈ.എഫ് ജില്ല സമ്മേളനം വെള്ളിയാഴ്ച മുതല്‍ 26 വരെ തൃശൂരില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജും എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി. പ്രദീപ്കുമാറും അറിയിച്ചു. പതാക, കൊടിമരം, ബാനര്‍ ജാഥകളുടെ സംഗമത്തിനുശേഷം സാംസ്കാരിക സമ്മേളനത്തോടെ തുടങ്ങും. മൂന്ന് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആനുകാലിക വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജയരാജ് വാര്യര്‍, എം.പി. സുരേന്ദ്രന്‍, ഇ.എം. സതീശന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും. കണിമംഗലം തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളും ഉണ്ടായിരിക്കും. ശനിയാഴ്ച നാലിന് യുവജനറാലി ആരംഭിക്കും. ശക്തന്‍നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി വിദ്യാര്‍ഥി കോര്‍ണറില്‍ സമാപിക്കും. പൊതുസമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, മന്ത്രി വി.എസ്. സുനില്‍കുമാര്‍, എന്നിവര്‍ പങ്കെടുക്കും. 25ന് പ്രതിനിധി സമ്മേളനം സാഹിത്യ അക്കാദമി ഹാളില്‍ ആരംഭിക്കും. 26ന് നാലിന് കമ്മിറ്റിയും ഭാരവാഹികളെയും തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദ്, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.എന്‍. രാജന്‍, മഹിളാസംഘം ജില്ല സെക്രട്ടറി എം. സ്വര്‍ണലത, എ.കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഭരതരാജന്‍, എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറിമാരായ മഹേഷ് കക്കത്ത്, പി. മണികണ്ഠന്‍, എ.ഐ.എസ്.എഫ്. ജില്ല പ്രസിഡന്‍റ് ബി.ജി. വിഷ്ണു എന്നിവര്‍ സംസാരിക്കും. എ.ഐ.വൈ.എഫ് ജില്ലാപ്രസിഡന്‍റ് വി.ജെ. ബെന്നി, എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി കെ.പി. സന്ദീപ്, ജില്ല ജോ.സെക്രട്ടറി അഡ്വ.കെ.ബി. സുമേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.