തൃശൂര്‍ -കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ഇരിങ്ങാലക്കുട: തൃശൂര്‍ -കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വാതില്‍മാടം ക്ഷേത്രം വഴിയില്‍നിന്ന് സംസ്ഥാനപാതയിലേക്ക് കയറുന്ന ഭാഗം, വാതില്‍മാടം റോഡ്, മാപ്രാണം ‘വര്‍ണ’ സിനിമാ തിയറ്ററിന് സമീപം എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിലാണ് ചോര്‍ച്ച. ഇരിങ്ങാലക്കുടയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും വേണ്ട കുടിവെള്ളം കൊണ്ടുപോകുന്നത് ഈ പൈപ്പിലൂടെയാണ്. വാതില്‍മാടം റോഡിലും സംസ്ഥാനപാതയിലേക്ക് കയറുന്ന ഭാഗത്തും പൈപ്പ് പൊട്ടല്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം തുടങ്ങിയ സാഹചര്യത്തില്‍ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.