വഴിമാറി ഓടുന്ന ബസുകള്‍ക്കെതിരെ നടപടി വേണമെന്ന്

ചാവക്കാട്: സമയലാഭത്തിന് വഴിമാറി ഓടുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് താലൂക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റി. ഗുരുവായൂരില്‍ നിന്ന് മുതുവട്ടൂര്‍, കോടതി വഴി ചാവക്കാട്ടേക്ക് റൂട്ട് അനുവദിച്ച സ്വകാര്യ ബസുകള്‍ പഞ്ചാരമുക്ക് വഴിയും ചാവക്കാട് സ്കൂള്‍-പാലയൂര്‍ വഴിയും അമിത വേഗത്തിലും അശ്രദ്ധമായും പോകുന്ന ബസുകള്‍ക്കെതിരെയാണ് ലീഗല്‍ സര്‍വിസ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. ഹരികുമാര്‍ നിര്‍ദേശം നല്‍കിയത്. പാലയൂര്‍ സ്വദേശി പെരുമ്പറമ്പത്ത് അബ്ദുസ്സലാമിന്‍െറ പരാതിയിലാണ് നടപടി. ചാവക്കാട് സബ്ജഡ്ജികൂടിയായ ലീഗല്‍ സര്‍വിസ് കമ്മിറ്റി ചെയര്‍മാന്‍െറ നിര്‍ദേശം പാലിക്കാന്‍ ഗുരുവായൂര്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനമെടുത്തു. വഴിമാറി സ്വകാര്യ ബസുകളുടെ കടന്നു കയറ്റം പലപ്പോഴും അപകടങ്ങളുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് റൂട്ട് തെറ്റിച്ച സ്വകാര്യ ബസ് പാലയൂരില്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകളും ഇതേ രീതിയില്‍ റൂട്ട് മാറി ഓടുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.