കൊടുങ്ങല്ലൂര്‍: എട്ടുലക്ഷം ചെലവഴിച്ച് പഞ്ചായത്ത് 'കുളമാക്കിയ' മൈതാനം നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ കളിക്കളമാക്കി. അമ്പതോളം യുവാക്കള്‍ പകലന്തിയോളം ചെലവിട്ട് മണ്ണുമാന്തിയുടെ സഹായത്തോടെയാണ് മൈതാനം ഉപയോഗപ്രദമാക്കിയത്. ശ്രീനാരായണപുരം പഞ്ചായത്തിലെ കട്ടന്‍ബസാര്‍ പ്രദേശത്തെ കളിക്കളമാണ് യുവാക്കള്‍ വീണ്ടെടുത്തത്. പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഒരേക്കറോളം സ്ഥലം ആദ്യംമുതല്‍ പൊതു കളിസ്ഥലമായിരുന്നു. കട്ടന്‍ ബസാറിലും പരിസരത്തുമുള്ള യുവാക്കള്‍ കായികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത് ഇതേ സ്ഥലമാണ്. കളിസ്ഥലത്ത് വെള്ളക്കെട്ട് ഉണ്ടാകാത്തവിധം ഒരുഭാഗം ഭിത്തികെട്ടി സംരക്ഷിക്കാന്‍ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചതോടെ നാട്ടുകാര്‍ വലിയ പ്രതീക്ഷിയിലായിരുന്നു. എന്നാല്‍, അശാസ്ത്രീയമായി നിര്‍മാണം നടത്തിയതോടെ മൈതാനം ഉപയോഗശൂന്യമായി. ശരിയാംവിധം പണി നടക്കാതായതോടെ നാട്ടുകാര്‍ രംഗത്തത്തെി. എസ്റ്റിമേറ്റില്‍ പറഞ്ഞ പ്രകാരം പണി നടന്നില്ളെന്നും ഗുണമേന്മയില്ലാത്ത കല്‍പൊടി കൊണ്ടിട്ടതായും പരാതി ഉയര്‍ന്നു. വിഷയം ഭരണകക്ഷിയായ സി.പി.എമ്മിനുള്ളില്‍ പോലും അഭിപ്രായവ്യത്യാസമുണ്ടാക്കി. എട്ടുലക്ഷം ചെലവിട്ട് നടത്തിയ പണി വെറുതെയായി. പരിഹാരം തേടി അധികാരികളെ സമീപിച്ചപ്പോഴെല്ലാം നിരാശയായിരുന്നു ഫലം. ഒടുവില്‍ യുവാക്കള്‍ സംഘടിച്ച് രംഗത്തിറങ്ങി കളിസ്ഥലം വീണ്ടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.