ആമ്പല്ലൂര്‍: ദേശീയപാത പാലിയേക്കര ടോള്‍ പ്ളാസയില്‍ വാഹനക്കുരുക്ക് രൂക്ഷമായി. വ്യാഴാഴ്ച രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. ട്രാക്കില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടായാല്‍ ടോള്‍ പിരിക്കാതെ കടത്തിവിടണമെന്ന നിയമം ലംഘിക്കപ്പെടുന്നതാണ് നീണ്ട നിര രൂപപ്പെടാന്‍ കാരണം. തിരുവോണദിവസവും ഇതേ അവസ്ഥയായിരുന്നു. എങ്കിലും പണം ഈടാക്കാതെ ഒറ്റ വാഹനത്തെയും കടത്തിവിട്ടില്ല. ഇതുമൂലം മണിക്കൂറുകളാണ് യാത്രക്കാര്‍ക്ക് നഷ്ടമായത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത വികസിപ്പിച്ച കെ.എം.സി കമ്പനിയാണ് ടോള്‍ പ്ളാസയില്‍ ചുങ്കം പിരിക്കുന്നത്. അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ വരിയിലുണ്ടായാല്‍ ടോള്‍ പിരിക്കാതെ കടത്തിവിടണമെന്ന കാര്യത്തില്‍ ടോള്‍ കമ്പനി നിഷേധാത്മക നിലപാട് തുടരുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും വൈകീട്ടും കനത്ത തിരക്കാണ്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസുമില്ല. ചുങ്കം ബാധകമല്ലാത്ത ഓട്ടോകള്‍ക്കും ബൈക്കുകള്‍ക്കും വഴിമുടങ്ങുന്ന സാഹചര്യമാണ്. ടോള്‍ പ്ളാസയിലെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ജില്ലാഭരണകൂടത്തിന് പരാതി നല്‍കിയിട്ടും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.