തൃശൂര്‍: അവിട്ടംദിനത്തിലും നഗരത്തിന്‍െറ മുക്കുമൂലകളില്‍ മാലിന്യക്കൂമ്പാരമാണ്. ഉത്രാടപ്പാച്ചിലിനുശേഷം നഗരത്തില്‍ കൃത്യമായി ശുചീകരണം നടന്നിട്ടില്ല. തിരുവോണവും അവിട്ടവും പിന്നിടുമ്പോള്‍ നഗരത്തില്‍ എങ്ങും കുന്നുകൂടിയ മാലിന്യമാണ്. അവിട്ടംദിനത്തില്‍ പുലര്‍ച്ചെ തുടങ്ങിയ മഴ രാവിലെയാണ് അവസാനിച്ചത്. ഇതോടെ മാലിന്യം കുഴമ്പുരൂപത്തിലായി. അതുകൊണ്ടുതന്നെ അഴുകിയ മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. തേക്കിന്‍കാട് മൈതാനിയില്‍ പ്ളാസ്റ്റിക് കിറ്റുകളും ബാക്കിവന്ന പൂക്കളും അവിടവിടെയായി ചിതറിക്കിടക്കുകയാണ്. വിപണനമേളക്കായി ഒരുക്കിയ പവിലിയനുകള്‍ മാറ്റിയെങ്കിലും ആ ഭാഗത്തും മാലിന്യം നിറഞ്ഞു. വഴിവാണിഭക്കാര്‍ ഉപേക്ഷിച്ച മാലന്യവും അവിടവിടെയുണ്ട്. ശക്തന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റിലേക്ക് ചെല്ലാനാകാത്ത അവസ്ഥയാണ്. പച്ചക്കറി മാലിന്യവും ചളിയും കൂടിക്കിടന്ന് ചീഞ്ഞുനാറുകയാണ്. പാതയോരത്തും മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്. എം.ജി റോഡ്, പൂങ്കുന്നം, കോര്‍പറേഷന്‍ ഓഫിസിന് സമീപം, പോസ്റ്റ് ഓഫിസ് റോഡ് എന്നിവിടങ്ങളിലും മാലിന്യമുണ്ട്. തിരുവോണനാളിലെ ആഘോഷത്തിന്‍െറ ബാക്കിപത്രവും നഗരത്തില്‍ കാണാം. ശുചീകരണ തൊഴിലാളികളുടെ അവധിയും ശക്തനിലെ സംസ്കരണ പ്ളാന്‍റ് അടച്ചിട്ടതുമാണ് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.