വഴിമുടക്കി കസ്റ്റഡി വാഹനങ്ങള്‍

മാള: എളന്തിക്കര പി.ഡബ്ള്യു.ഡി റോഡില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ഗതാഗത തടസ്സമുണ്ടാക്കുന്നു. എക്സ്കവേറ്റര്‍, നിരവധി ടിപ്പര്‍ ലോറികള്‍ തുടങ്ങിയവ സര്‍ക്കിള്‍ ഓഫിസിന് സമീപത്തെ വളവിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. തിരക്കേറിയതും വീതികുറഞ്ഞതുമായ ഈ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. പ്രദേശത്ത് അപകടങ്ങളും പതിവാണ്. വിദ്യാര്‍ഥികളുള്‍പ്പെടെ യുള്ള കാല്‍നടക്കാര്‍ക്കും വലിയ ഭീഷണിയാണ് ഇതിലൂടെയുള്ള യാത്ര. വാഹനങ്ങള്‍ മാറ്റാന്‍ നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. വാഹനങ്ങള്‍ നിര്‍ത്താന്‍ മറ്റ് സ്ഥലമില്ളെന്നാണ് പൊലീസ് പറയുന്ന കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.