വീട് നിര്‍മാണത്തിന്‍െറ മറവില്‍ ആദര്‍ശ് നഗറില്‍ കുന്നിടിക്കുന്നു

മാള: വീട് നിര്‍മാണത്തിന്‍െറ മറവില്‍ കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ്. അണ്ണല്ലൂര്‍ വാര്‍ഡ് മൂന്ന് ആദര്‍ശ് നഗറില്‍ പഞ്ചായത്തിന്‍െറ അനുമതിയില്ലാതെമാസങ്ങളായി തുടരുകയാണ് മണ്ണെടുപ്പ്. യന്ത്രമുപയോഗിച്ച് വെട്ടുകല്ല് എടുക്കുകയാണിവിടെയിപ്പോള്‍. ദിനേനെ നിരവധി ലോഡ് മണ്ണാണ് ഇവിടെ നിന്നും കയറ്റിപോവുന്നത്. ചാലക്കുടി ഭാഗങ്ങളിലേക്കാണ് കൂടുതലായും മണ്ണ് കൊണ്ടു പോകുന്നത്. ഇതിനെതിരെ പഞ്ചായത്ത് പലപ്രാവശ്യം ഇവരോട് നിര്‍ദേശം നല്‍കിയതാണെങ്കിലും മണ്ണെടുപ്പ് നിര്‍ബാധം തുടരുകയാണ്. പക്ഷെ പഞ്ചായത്ത് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ട്. ആളൂര്‍ -മാള പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ പരിസ്ഥിതിക്ക് ദോഷമാകുന്ന മണ്ണെടുപ്പ് തുടരുകയാണെങ്കില്‍ സമരവുമായി രംഗത്തുവരുമെന്ന് പരിസ്ഥിതി പ്രവവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പലഭാഗങ്ങളില്‍ നിന്ന് മുറവിളി ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.