കൊടുങ്ങല്ലൂര്‍: തെക്കേനടയിലെ കര്‍ണ്ണകി സില്‍വര്‍ ജ്വല്ലറി ഉടമ പുല്ലൂറ്റ് സ്വദേശി വിനോദിനെ മര്‍ദിച്ച കേസില്‍ പ്രധാന പ്രതികളായ നാലുപേര്‍ കോടതിയില്‍ കീഴടങ്ങി. എറിയാട് സ്വദേശികളും ബന്ധുക്കളുമായ ചേരമാന്‍ നഗറിന് സമീപം പനങ്ങാട്ട് സുജീഷ് (30), കില്ളേഴത്ത് അശ്വിന്‍, മുരളി, അഴീക്കോട് വലിയവീട്ടില്‍ സംജാദ് എന്നിവരാണ് കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. എറിയാട് നീതിവിലാസം കോളനിയില്‍ മുടിയക്കര വീട്ടില്‍ നിസാമിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുപേര്‍ക്കും കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചു. ഈ മാസം ഒന്നിന് രാവിലെ ഒമ്പതിനാണ് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ടാ മോഡല്‍ ആക്രമണം നടന്നത്. ജ്വല്ലറിയില്‍ സെയില്‍സ് ഗേളായ യുവതിയുടെ ഭര്‍ത്താവാണ് പ്രധാനപ്രതി സുജീഷ്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം യുവതി നല്‍കിയ പരാതിയില്‍ മര്‍ദനമേറ്റ വിനോദിന്‍െറ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ വിനോദിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.