‘നാട്ടുപച്ച’ പ്രദര്‍ശനത്തിന് ഇന്ന് തുടക്കം

ഗുരുവായൂര്‍: കാര്‍ഷിക വിളകളുടെയും ഉല്‍പന്നങ്ങളുടെയും ഉപകരണങ്ങളുടെയും നിറക്കാഴ്ചയൊരുക്കി നഗരസഭ ഒരുക്കുന്ന ‘നാട്ടുപച്ച’ പ്രദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കമാകും. കിഴക്കേനടയിലെ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ 20 സ്റ്റാളുകളാണ് ഒരുക്കുന്നത്. വൈകീട്ട് അഞ്ചിന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച സമാപിക്കും. നാട്ടുപച്ചയുടെ ഭാഗമായി 3000ത്തോളം ഗ്രോബാഗുകളില്‍ പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്. ഇവയുടെ പ്രദര്‍ശനവും വില്‍പനയും നടക്കും. അക്വാപോണിക്സ് കൃഷി, വെര്‍ട്ടിക്കല്‍ കൃഷി, കരനെല്‍കൃഷി തുടങ്ങിയവ സംബന്ധിച്ച സ്റ്റാളുകളുമുണ്ടാകും. വൈവിധ്യമാര്‍ന്ന ചക്ക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി വയനാട്ടില്‍നിന്ന് ‘ചക്ക വണ്ടി’ പ്രദര്‍ശന നഗരിയിലത്തെും. പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ കലാവിരുന്ന് വൈകുന്നേരങ്ങളില്‍ അരങ്ങേറും. പ്രവേശം സൗജന്യമാണ്. അതേസമയം, നഗരസഭയുടെ ‘നാട്ടുപച്ച’ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരുമായി ആലോചിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അവര്‍ ആരോപിച്ചു. ആന്‍േറാ തോമസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.