ചെറുതുരുത്തി: കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞു. മഴയുടെ കുറവും പുല്‍ക്കാടുകളുടെ വളര്‍ച്ചയും വര്‍ധിച്ചതാണ് നിരൊഴുക്ക് കുറയാന്‍ കാരണം. കര്‍ക്കടക മഴയില്‍ രണ്ടോ മൂന്നോ തവണ നിറഞ്ഞൊഴുകാറുള്ള നദിയാണ് ചിങ്ങപ്പാതിയില്‍ത്തന്നെ വറ്റിത്തുടങ്ങിയത്. ഇത്തവണ ഒരു തവണ മാത്രമാണ് പുഴ നിറഞ്ഞൊഴുകിയത്. അതും മണിക്കൂറുകള്‍ മാത്രം. ഇപ്പോള്‍ പുഴ പാതി വറ്റിയ നിലയിലാണ്. ഭാരതപ്പുഴയില്‍ വെള്ളമില്ലാതായതോടെ മേച്ചേരിക്കുന്ന് പമ്പ് ഹൗസില്‍നിന്നുള്ള ജലവിതരണം പ്രതിസന്ധിയിലായി. ജെ.സി.ബി ഉപയോഗിച്ച് പുഴയില്‍ ചാലി കീറിയാണ് ജലവിതരണം നടത്തുന്നത്. സമീപ പ്രദേശങ്ങളിലെ കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് കുറഞ്ഞ നിലയിലാണ്. ഇനി തുലാമഴ മാത്രമാണ് ഏക പ്രതീക്ഷയെന്ന് പഴമക്കാര്‍ പറയുന്നു. തുലാമഴ കുറഞ്ഞാല്‍ കൊടും വരള്‍ച്ചയുണ്ടാകുമെന്ന ആശങ്കയുണ്ട്. പൈങ്കുളം വാഴിലാപ്പാടം ഭാഗത്ത് ഉരുക്ക് തടയണ പൂര്‍ത്തിയായതോടെ പൈങ്കുളം, ചെറുതുരുത്തി മേഖലയിലേക്കുള്ള നീരൊഴുക്കിലും വലിയ കുറവ് ഉണ്ടായി. ചെറുതുരുത്തി തടയണ നിര്‍മാണവും ദേശമംഗലം ചങ്ങണാംകുന്നിലെ റെഗുലേറ്റര്‍ നിര്‍മാണവും പൂര്‍ത്തിയായാല്‍ തൃശൂര്‍-പാലക്കാട് അതിര്‍ത്തി പ്രദേശങ്ങളിലെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ കഴിയും. അതോടൊപ്പം വരള്‍ച്ചയെ പരിധി വരെ നേരിടാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.