വികസന രേഖ തയാറാക്കുന്നതില്‍ സ്ഥിരംസമിതിക്ക് വീഴ്ചയെന്ന്

കുന്നംകുളം: നഗരസഭ വികസന രേഖ തയാറാക്കുന്നതില്‍ സ്ഥിരം സമിതി അധ്യക്ഷക്ക് വീഴ്ച്ചപറ്റിയതായി നഗരസഭായോഗത്തില്‍ ആക്ഷേപം. വികസന സ്ഥിരംസമിതി അധ്യക്ഷ ഗീത ശശിയാണ് 27 ന് ചേര്‍ന്ന യോഗത്തില്‍ പദ്ധതിരേഖ അവതരിപ്പിച്ചത്. നഗരസഭയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ഇത് അവതരിപ്പിക്കേണ്ടി വന്നതെന്നും സമിതി അധ്യക്ഷ എന്ന നിലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ളെന്നും അവര്‍ പറഞ്ഞു. പദ്ധതി രേഖ അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ചേര്‍ന്ന കൗണ്‍സില്‍ യോഗങ്ങളില്‍ വ്യത്യസ്തമായ കണക്കുകള്‍ ഉള്‍പ്പെടുത്തിയ രേഖ വിതരണം ചെയ്തത് ബിജു സി. ബേബി ചോദ്യം ചെയ്തു. ഇത് തയാറാക്കിയത് ആരാണെന്നും ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയില്ളെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന് വേണ്ടിയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ സംസാരിക്കുന്നതെന്ന് പരാമര്‍ശം ബി.ജെ.പിയും ഒൗദ്യോഗിക കോണ്‍ഗ്രസ് അംഗങ്ങളും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനും ബഹളത്തിനും ഇടയാക്കി. വീഴ്ചകള്‍ പറ്റിയതായി സി.പി.എം അംഗങ്ങളായ പി.എം.സുരേഷും കെ.എ.അസീസും കുറ്റപ്പെടുത്തി. വാര്‍ഷിക പദ്ധതി രേഖ അവതരിപ്പിച്ചതില്‍ ഉത്തരവാദിത്തമില്ല എന്ന് പറയുന്നത് ശരിയല്ളെന്നും ഇവര്‍ പറഞ്ഞു. വര്‍ക്കിങ് ഗ്രൂപ്പില്‍ മുന്നിലുണ്ടായിരുന്ന പല പദ്ധതികളും ഒഴിവാക്കിയതായി പി.ഐ. തോമസ് കുറ്റപ്പെടുത്തി. എല്ലാ വാര്‍ഡുകളിലേക്കും പദ്ധതി തുക നീക്കിവെച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍ പറഞ്ഞു. കൗണ്‍സില്‍ അംഗങ്ങളെ എല്ലാവരെയും ഉള്‍പ്പെടുത്തിയും സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങളുടെ യോഗങ്ങള്‍ ചേര്‍ന്നുമാണ് പദ്ധതിരേഖ തയാറാക്കിയത്. ഈ യോഗങ്ങളില്‍ ആരും പദ്ധതി രേഖയെ കുറിച്ച് വിയോജനക്കുറിപ്പുകള്‍ നല്‍കിയിട്ടില്ളെന്നും സീത രവീന്ദ്രന്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ഭേദഗതികള്‍ പരിഗണിക്കാമെന്ന ചെയര്‍പേഴ്സന്‍െറ ഉറപ്പോടെ പദ്ധതിരേഖക്ക് അംഗീകാരം നല്‍കി. നഗരസഭയിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് തുക ലഭിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാര്‍ അറിയാതെയാണ് സഹകരണ ബാങ്കുകളില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. നഗരസഭ തലത്തില്‍ ഇതിന് ഏകീകരണം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് ഗീത ശശി പറഞ്ഞു. പെന്‍ഷന്‍ ചിലര്‍ക്ക് കിട്ടിയെന്നും ചിലര്‍ക്ക് കിട്ടിയില്ളെന്നും പരാതിയുണ്ടെന്നും വിഷയം ഗൗരവമായി പരിഗണിക്കണമെന്നും കെ.എ. അസീസ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ തുകയാണ് വിതരണം ചെയ്യുന്നതെന്നും ചിലര്‍ ഇതിനെ രാഷ്ട്രീയവത്്കരിക്കുകയാണെന്നും ജയ്സിങ് കൃഷ്ണന്‍ കുറ്റപ്പെടുത്തി. ഗുണഭോക്താക്കള്‍ക്ക് തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് ചെയര്‍പേഴ്സന്‍ സീത രവീന്ദ്രന്‍ പറഞ്ഞു. നഗരസഭയുടെ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡില്‍ മൃതദേഹം കണ്ടത്തെിയപ്പോള്‍ നഗരത്തിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കൊണ്ടുപോകാന്‍ തയാറാകാഞ്ഞത് കൗണ്‍സില്‍ അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.