വാഴച്ചാല്‍-പുകലപ്പാറ കോളനികള്‍ ലഹരിമുക്തമാക്കും –കലക്ടര്‍

തൃശൂര്‍: വാഴച്ചാല്‍-പുകലപ്പാറ കോളനികള്‍ ദത്തെടുത്ത് ലഹരിമുക്ത മാതൃകാ കോളനിയാക്കുമെന്ന് കലക്ടര്‍ ഡോ. എ. കൗശിഗന്‍. ജില്ലാതല ജനകീയ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ലഹരിമുക്ത കേന്ദ്രം ആരംഭിക്കാന്‍ രൂപരേഖ തയാറാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാകും പ്രവര്‍ത്തനം. മലക്കപ്പാറ ട്രൈബല്‍ ഒ.പി ക്ളിനിക്കില്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തും. ഇതുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പെരുമ്പിള്ളിശേരിയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ സ്കൂള്‍ മാനേജര്‍മാരുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും യോഗം വിളിക്കാനും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ ജില്ലാ ജനകീയ സമിതിയില്‍ ഉള്‍പ്പെടുത്താനും കലക്ടര്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.