പട്ടിക്കാട്: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ കുതിരാനില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുകളില്‍ മരക്കൊമ്പ് വീണു. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. അപകടത്തത്തെുടര്‍ന്ന് രണ്ടരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ചിറ്റൂരില്‍നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസിനു മുകളിലാണ് മരച്ചില്ല വീണത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പാലക്കാട് ഭാഗത്തേക്ക് പോകുന്ന കണ്ടെയ്നര്‍ ലോറിയുടെ മുകളിലും മരക്കൊമ്പ് പതിച്ചു. ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. ബസ് പകുതികടന്നശേഷമാണ് മരംവീണത്. ഇതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ ഏഴരയോടെ കുതിരാന്‍ അയ്യപ്പക്ഷേത്രം കഴിഞ്ഞുള്ള ഇറക്കത്തിലാണ് അപകടം. റോഡിലേക്ക് ചാഞ്ഞുനിന്ന മരത്തിന്‍െറ വലിയ കൊമ്പാണ് ഒടിഞ്ഞത്. തൃശൂരില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന$സ്ഥാപിച്ചു. പീച്ചി എസ്.ഐ ബാബുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. കുതിരാന്‍ മേഖലയില്‍ റോഡിലേക്ക് ചാഞ്ഞ മരങ്ങളും കൊമ്പുകളും നിരവധിയാണ്. വനംവകുപ്പാണ് ഇവ മുറിച്ചു നീക്കേണ്ടത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതായി പീച്ചി എസ്.ഐ പറഞ്ഞു. പത്തുമണിയോടെ ഗതാഗതം പുന$സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.