ഇരിങ്ങാലക്കുട: ഐ.ടി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടുപറമ്പിന്‍െറ ആധാരം കൈക്കലാക്കി 14 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയില്‍. തൃശൂര്‍ വില്‍വട്ടം താണിക്കുടം സ്വദേശി കരുമാംപറമ്പില്‍ വീട്ടില്‍ സതീശനെയാണ് (44) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ്ചെയ്തത്. ഐ.ടി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ പാലിശേരിയിലെ ജയ എന്ന സ്ത്രീയുടെ ആറ് സെന്‍റ് വീട്ടുപറമ്പിന്‍െറ ആധാരം ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇത് ഉടമ അറിയാതെ ഇരിങ്ങാലക്കുട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പണയപ്പെടുത്തി 14.34 ലക്ഷം രൂപ വായ്പയെടുക്കുകയായിരുന്നു. വ്യാജ ആധാരം നിര്‍മിച്ച് ഉടമക്ക് നല്‍കുകയും ചെയ്തു. വായ്പ തിരിച്ചടക്കാത്തതിനാല്‍ ബാങ്ക് ജപ്തി നടപടികളുമായി വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ഉടമ അറിയുന്നത്. ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതില്‍ പ്രതി കുറ്റക്കാരാണെന്ന് കണ്ടത്തെി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ സമയത്ത് പ്രതി കോടതിയില്‍ ഹാജരാകാതെ തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍, ഉദുമല്‍പെട്ട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി സതീശനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എസ്.ഐ വി.പി. സിബീഷും സംഘവും താണിക്കുടത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ട്രാഫിക് എസ്.ഐ തോമസ് വടക്കന്‍, സീനിയര്‍ സി.പി.ഒ വി.എസ്. രഘു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.എന്‍. പ്രശാന്ത്കുമാര്‍, അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.