തൃശൂര്‍: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നെന്ന പരാതിയില്‍ സേവനം നിഷേധിച്ച എസ്.ഐക്കെതിരായ പരാതി സി.ഐ സ്വീകരിച്ചു. സമയ ബന്ധിതമായി സേവനം നല്‍കുമെന്ന് ഉറപ്പും നല്‍കി. മണ്ണുത്തി പൊലീസ് നിരസിച്ച പരാതിയിലാണ് സേവനാവകാശ നിയമപ്രകാരം പരാതി നല്‍കിയ ആള്‍ക്ക് ഒല്ലൂര്‍ സി.ഐ സേവനം ഉറപ്പു നല്‍കിയത്. മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയപാതയോരത്തും പൊതുസ്ഥലങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമാണ്. ഒരു മാസം മുമ്പ് മുല്ലക്കര അയ്യപ്പന്‍കാവ് എന്‍.ടി.പി ശാഖ ക്ഷേത്രപരിസരത്ത് 25 ചാക്ക് കക്കൂസ് മാലിന്യം തള്ളിയതിനെതിരെ ക്ഷേത്രം ഭാരവാഹികള്‍ മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ല. പിന്നീട് മണ്ണുത്തി സി.എം.എസ് എല്‍.പി സ്കൂളിന് മുന്നിലും മാലിന്യം തള്ളി. തുടര്‍ന്ന് നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷിന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജില്ലയില്‍ കക്കൂസ് മാലിന്യം എടുക്കുന്ന 25ഓളം സെപ്റ്റിക് ടാങ്ക് ക്ളീനിങ് കമ്പനികളുടെ പേരും മൊബൈല്‍ നമ്പരും കണ്ടത്തെി. ഇവര്‍ എടുക്കുന്ന കക്കൂസ് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥലമോ സജ്ജീകരണമോ ഇല്ളെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സില്ളെന്നും കണ്ടത്തെി. മാലിന്യം തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട പരാതിയോടൊപ്പം തെളിവെടുപ്പ് സമയത്ത് ആരോഗ്യവകുപ്പിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മണ്ണുത്തി എസ്. ഐക്ക് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് രണ്ടു തവണ മണ്ണുത്തി പൊലീസിനെ ഓര്‍മിപ്പിച്ചിട്ടും ഫലമുണ്ടായില്ല. മണ്ണുത്തി എസ്.ഐയുടെ കെടുകാര്യസ്ഥതകൂടി ചൂണ്ടിക്കാട്ടി സേവനാവകാശ നിയമപ്രകാരം അപ്പീല്‍ അധികാരിയായ ഒല്ലൂര്‍ സി.ഐക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്മേലാണ് അഞ്ച് ദിവസത്തിനകം സേവനം നല്‍കാന്‍ മണ്ണുത്തി എസ്.ഐക്ക് സി.ഐ നിര്‍ദേശം നല്‍കിയത്. സേവനം നിഷേധിച്ചാല്‍ അസി. കമീഷണര്‍ മുമ്പാകെ അപ്പീല്‍ പോകുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.