തൃശൂര്‍: ഇടതു ഭരണസമിതി ഭരണം ഏറ്റെടുത്തതിന് പിറകെ സെക്രട്ടറി സ്ഥലംമാറിയതോടെ ജില്ലാ പഞ്ചായത്തില്‍ ഒരു വര്‍ഷമായി സെക്രട്ടറിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നു. ഭരണസമിതി ഒരുവര്‍ഷം പിന്നിടാനിരിക്കെ സെക്രട്ടറിയുടെ അഭാവം പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നയാപൈസ ചെലവിടാനായിട്ടില്ല. ദൈനംദിന പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. യു.ഡി.എഫ് മുന്‍ ഭരണസമിതിക്കെതിരെ നിലവിലെ ഭരണസമിതി അഴിച്ചുവിട്ട ആരോപണങ്ങളില്‍ ഏറ്റവും പ്രധാനം ഫണ്ട് വിനിയോഗ കുറവായിരുന്നു. കഴിഞ്ഞ നവംബര്‍ 17നാണ് സമിതി ഭരണമേറ്റത്. സെക്രട്ടറിയില്ലാത്തതിനാല്‍ പദ്ധതി വിഹിതം ചെലവഴിക്കാനാവാതെ നട്ടംതിരിയുകയാണ് ഇപ്പോള്‍. ഫയലുകള്‍ നീങ്ങുന്നില്ല. ഭരണസമിതിയുടെ സ്വപ്നപദ്ധതികള്‍ കടലാസില്‍ ഒതുങ്ങി. വിജ്ഞാന്‍സാഗര്‍ കെട്ടിടോദ്ഘാടനം പലതവണ മാറ്റിവെച്ചു. പദ്ധതി ആവിഷ്കരണം വൈകി. ജലശേഖരണത്തിന് അടാട്ടില്‍ ഒരുക്കിയ ‘ജലസമൃദ്ധി’ പദ്ധതിയും ഫയലിലാണ്. ജില്ലാ പഞ്ചായത്തിന്‍െറ സാമൂഹികക്ഷേമ പദ്ധതികളിലൊന്നായ മുച്ചക്രവാഹന വിതരണം അനിശ്ചിതത്വത്തിലായതിനും കാരണം മറ്റൊന്നുമല്ല. പുതിയ മാതൃകയിലുള്ള വാഹനത്തിന്‍െറ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ സമിതി രൂപവത്കരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പലതവണ പ്രശ്നം ഉന്നയിച്ചെങ്കിലും സെക്രട്ടറിയെ കിട്ടിയില്ല. സെക്രട്ടറിയുടെ അഭാവത്തില്‍ ഫിനാന്‍സ് ഓഫിസര്‍ രൂപ സുധനാണ് ചുമതല വഹിക്കുന്നത്. സ്വതന്ത്ര ചുമതലയില്ലാത്തതിനാല്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്‍െറ തനത് പദ്ധതികള്‍ക്കപ്പുറം ജനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളും തടസ്സപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.