തൃശൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ തെരുവുനായ് വന്ധ്യംകരണം ആരംഭിച്ചതായി മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. വെള്ളിയാഴ്ച വരെ 135 തെരുവുനായ്ക്കളെ പിടികൂടി. 107 എണ്ണത്തിനെ വന്ധ്യംകരിച്ചു. 76 നായ്ക്കളെ വന്ധ്യംകരണ ശേഷം വിട്ടയച്ചു. വന്ധ്യംകരണ ശേഷം മൂന്നു ദിവസം പറവട്ടാനിയിലെ എ.ബി.സി സെന്‍ററില്‍ പരിചരിച്ച ശേഷമാണ് തെരുവിലേക്ക് വിടുന്നത്. രണ്ടു വീതം നായ്ക്കളെ ഇടാവുന്ന 32 കൂടാണ് ഇവിടെയുള്ളത്. വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാന്‍ ചെവിയില്‍ വി എന്ന ഇംഗ്ളീഷ് അക്ഷരത്തിന്‍െറ ആകൃതിയില്‍ അടയാളമിടുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയിലുള്ള എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരണം നടത്തുന്നതുവരെ എ.ബി.സി പദ്ധതി തുടരും. കോര്‍പറേഷനില്‍ നിലവില്‍ നാലായിരത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കെന്ന് മേയര്‍ പറഞ്ഞു. കോര്‍പറേഷന്‍െറ രണ്ടു വെറ്ററിനറി ഡോക്ടര്‍മാര്‍, വെറ്ററിനറി സര്‍വകലാശാലാ ക്ളിനിക്കല്‍ വിഭാഗം ഡോക്ടര്‍മാര്‍, മൃഗാശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വന്ധ്യംകരണം നടത്തുന്നത്. തെരുവുനായ്ക്കളുടെ വര്‍ധന ഫലപ്രദമായി തടയാനും മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് തടയാനും ബോധവത്കരണം നടത്തും. മാലിന്യം ലാലൂരിലേക്ക് കൊണ്ടുപോകാതെ ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുള്ള പരിപാടിയാണ് വിഭാവനം ചെയ്യുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. വിദേശ രാജ്യങ്ങളിലുള്ളതുപോലെ മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ഇപ്പോള്‍ ഫ്ളാറ്റുകളിലെ മാലിന്യം ശേഖരിച്ച് സംസ്കരിക്കാന്‍ പ്രത്യേകം വാഹനമുണ്ടെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം.എല്‍. റോസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.