പീച്ചിയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്തിയതിനെതിരെ പരാതി

മണ്ണുത്തി: ദേശീയപാത വീതികൂട്ടുന്നതിന്‍െറ മറവില്‍ പീച്ചി ജലസംഭരണിയിലേക്കുള്ള കൈവഴികള്‍ മണ്ണും കല്ലുമിട്ട് തടഞ്ഞതിനെതിരെ ജലസേചന മന്ത്രിക്ക് പരാതി. പാണഞ്ചേരി പഞ്ചായത്തംഗം കെ.പി. എല്‍ദോസാണ് പരാതി നല്‍കിയത്. കുതിരാന്‍മല പ്രദേശത്തുനിന്ന് ഉത്ഭവിച്ച് പീച്ചി ഡാമിലേക്കത്തെുന്ന പ്രധാന നീര്‍ചാല്‍ നികത്തിയത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും അശാസ്ത്രീയമായി നടത്തുന്ന നിര്‍മാണം പ്രദേശത്തെ പരിസ്ഥിതിക്കും കൃഷിക്കും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. പീച്ചി ഡാമിന്‍െറ വൃഷ്ടിപ്രദേശങ്ങളായ ഇരുമ്പുപാലം, കൊമ്പഴ, വാണിയംപാറ, കുതിരാന്‍ ക്ഷേത്രം തുടങ്ങിയ പ്രദേശങ്ങള്‍ അനാവശ്യമായി മണ്ണിട്ട് നികത്തുകയാണ്. ചുവന്ന മണ്ണ്, തെക്കുംപാടം വഴി കടന്നുപോകുന്ന നീര്‍ചാലും ഇവിടത്തെ കാര്‍ഷികമേഖലക്ക് അത്യാവശ്യവുമായ തോടും ഹൈവേ നിര്‍മാണത്തിന്‍െറ ഭാഗമായി മൂടി. നീരൊഴുക്ക് പൂര്‍വസ്ഥിതിയിലാക്കാനും തോടുകള്‍ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.