ഹിമാലയം കീഴടങ്ങി; അവരുടെ ആവേശത്തില്‍

തൃശൂര്‍: കേരളത്തില്‍നിന്ന് ഹിമാലയന്‍ യാത്രക്ക് പോയ 107 പേര്‍ തിരിച്ച് കാശിയില്‍ എത്തി. പ്രായം 90 പിന്നിട്ട തൃശൂരിലെ പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഉള്‍പ്പെടെ എല്ലാവര്‍ക്കും സുഖം. ഈമാസം മൂന്നിനാണ് കേരളത്തിന്‍െറ വിവിധ സ്ഥലങ്ങളിലുള്ളവര്‍ ഹിമാലയത്തിലേക്ക് തിരിച്ചത്. തുടക്കക്കാര്‍ മുതല്‍ ചിത്രന്‍ നമ്പൂതിരിപ്പാടിനെപ്പോലെ യാത്രയുടെ രജതജൂബിലി പിന്നിട്ടവര്‍ വരെയുണ്ട്. ഭൂരിഭാഗവും നല്ല പ്രായമുള്ളവര്‍. ദിവസങ്ങള്‍ നീണ്ട കഠിനയാത്ര ആര്‍ക്കും പ്രശ്നമായിട്ടില്ളെന്ന് ഫോണില്‍ ബന്ധപ്പെട്ട ചിത്രന്‍ നമ്പൂതിരിപ്പാട് ‘മാധ്യമ’ത്തോട് പറഞ്ഞു. പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടറാണ് ചിത്രന്‍ നമ്പൂതിരിപ്പാട്. രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി അതിവേഗം നടക്കുന്നു. പുതിയ റോഡുകളും പാലങ്ങളും ചെറിയ കെട്ടിടങ്ങളും ഉയര്‍ന്നു. കോണ്‍ക്രീറ്റിന് പകരം ഉറപ്പുള്ള ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഇനിയൊരു ദുരന്തമുണ്ടായാല്‍ ആള്‍നാശം പരമാവധി കുറക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഷീറ്റ് മേഞ്ഞ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാളേറെ യാത്രക്കാരെയും കണ്ടു. വ്യാഴാഴ്ച അയോധ്യയിലേക്ക് തിരിക്കും. അവിടെനിന്ന് കേരളത്തിലേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.