വലക്കാവ് ക്വാറി സമരം : ശവമഞ്ചവും കോലവുമായി പ്രതിഷേധം

തൃശൂര്‍: വലക്കാവിലെ ക്വാറികളും ക്രഷറുകളും അടച്ചതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്‍െറ ഭാഗമായി 27ാം ദിവസം തൊഴിലാളികളുടെ ശവമഞ്ചവും കള്ളപ്രചാരവേല നടത്തുന്നവരുടെ കോലവുമായി പ്രതിഷേധിച്ചു. മഞ്ചവും കോലവുമായി കലക്ടറേറ്റ് പരിസരം ചുറ്റി പ്രകടനമായാണ് തൊഴിലാളികള്‍ സമരപ്പന്തലില്‍ എത്തിയത്. അന്യായമായി പൂട്ടിയ ക്വാറികളും ക്രഷറുകളും തുറക്കാന്‍ നടപടി സ്വീകരിക്കുക, തൊഴിലാളികള്‍ക്ക് നേരെയുള്ള ഭീഷണി അവസാനിപ്പിക്കുക, ക്രഷര്‍-ക്വാറി മേഖലയിലെ തൊഴില്‍ സുരക്ഷക്കായി നിയമനിര്‍മാണം നടത്തുക, അധികാരികള്‍ സത്യം മനസ്സിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തൊഴിലാളികള്‍ ഉന്നയിച്ചു. സമരപരിപാടികള്‍ക്ക് കിഷോര്‍കുമാര്‍, കുണ്ടോളി, സന്ധ്യ സുനില്‍, മഞ്ജു വിനോദ്, സുജ ഷിജു, ശ്രീകല ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒല്ലൂക്കര ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സി.ഐ.ടി.യു ഏരിയ കമ്മിറ്റി പ്രസിഡന്‍റുമായ കെ.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ചേരുംകുഴി മേഖലാ പ്രസിഡന്‍റ് അപ്പച്ചന്‍ എന്നിവര്‍ തൊഴിലാളികളെ അഭിവാദ്യം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.