അരിയാഹാരം അന്യമാകും

തൃശൂര്‍: എ.പി.എല്‍ വിഭാഗങ്ങള്‍ക്കുള്ള റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ചതിലൂടെ സാധാരണക്കാരന്‍െറ ജീവിതച്ചെലവ് വീണ്ടുമുയരും. അരിവിഹിതം കുറച്ച നടപടിയുണ്ടായ ചൊവ്വാഴ്ച സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് വില നിയന്ത്രണത്തിലായിരുന്ന പൊതുവിപണിയിലും അരിവില ഉയര്‍ന്നു. കി.ഗ്രാമിന് രണ്ടുരൂപ മുതല്‍ അഞ്ചുവരെ ഉയര്‍ന്നെന്ന് തൃശൂരിലെ അരി മൊത്ത വ്യാപാരികള്‍ പറഞ്ഞു. ഇതോടൊപ്പം മറ്റ് നിത്യോപയോഗ സാധാനങ്ങള്‍ക്കും വില ഉയരുമെന്ന് അവര്‍ സൂചന നല്‍കുന്നു. മൂന്നാഴ്ചക്കിടെ കി.ഗ്രാമിന് നാലുരൂപ വരെയായി പലതരം അരിയുടെ വില ഉയര്‍ന്നും താഴ്ന്നുമിരുന്നിരുന്നതായി വ്യാപാരികള്‍ പറയുന്നു. റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനിടെ പൊതുവിപണിയിലും അരിവില ഉയരുന്നത് വരും നാളുകളില്‍ ഭീഷണിയാകും. പൊതുവിപണിയില്‍ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള അരിയാണ് പ്രധാനമായുമുള്ളത്. കുറച്ചുമാസങ്ങളായി അരിവിലയില്‍ കാര്യമായ വ്യതിയാനമില്ലാതെ തുടരുകയായിരുന്നു. ഓണം കഴിഞ്ഞതോടെ വില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്നാട് കുറുവ അരിയുടെ മൊത്തവില കി.ഗ്രാമിന് 25ല്‍നിന്ന് 27 രൂപയായി. വെള്ളക്കുറുവ 30 രൂപയിലുമത്തെി. 24 രൂപയുണ്ടായിരുന്ന ബോധന 27 രൂപയിലുമത്തെി. 27 രൂപക്ക് ലഭിച്ചിരുന്ന ആന്ധ്രയില്‍നിന്നുള്ള കുറുവ അരി 30 രൂപയിലത്തെി. പൊന്നി അരി 30ല്‍നിന്ന് 35ലുമത്തെി. ഒരാഴ്ചയായി ആന്ധ്രയില്‍നിന്നുള്ള അരിവരവ് നിലച്ചിരിക്കുകയാണ്. ഇതും മൊത്തവിപണിയില്‍ വില വര്‍ധനക്ക് കാരണമായി പറയുന്നു. 12 റാക്ക് അരിയാണ് ഒരുമാസം ആന്ധ്രയില്‍നിന്ന് എത്തിയിരുന്നത്. ഒരു റാക്കില്‍ 2,500 ടണ്‍ വരെയാണുണ്ടാകുക. കഴിഞ്ഞമാസം വന്നത് വെറും നാല് റാക്ക് മാത്രം. ഒരാഴ്ചയായി ഒരു ചാക്ക് അരി പോലും ആന്ധ്രയില്‍നിന്ന് കയറ്റിവിടുന്നില്ല. നെല്ലുല്‍പാദനം ഇടിഞ്ഞതിനാലാണ് വിതരണം കുറച്ചതെന്നാണ് മില്ലുടമകളുടെ വിശദീകരണം. എന്നാല്‍, കൃത്രിമക്ഷാമം സൃഷ്ടിച്ച് അരിവില കൂട്ടുകയാണ് മില്ലുടമകളുടെ ലക്ഷ്യം. റേഷന്‍ വിഹിതം കുറഞ്ഞ നടപടികൂടി ആകുന്നതോടെ അരിമാഫിയകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം കൂടിയാകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. വിഹിതം നഷ്ടമാകുന്ന എ.പി.എല്‍ വിഭാഗത്തിലെ ഭൂരിഭാഗം ആളുകളും നേരിയ വ്യത്യാസം മാത്രമുള്ള പൊതുവിപണിയെ ആകും ആശ്രയിക്കുക. ഇതും വിപണിയിലെ വിലവര്‍ധനക്ക് കാരണമാകുമത്രേ. അരിവില ഉയരുന്നതോടൊപ്പം മറ്റിനങ്ങളുടെ വിലയിലും വലിയ വ്യത്യാസമുണ്ടാകും. ഓണശേഷം വിപണിയിടപെടലില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞതും അരിവില വര്‍ധനവിനിടയാക്കി. ഓണക്കാലത്ത് സപൈ്ളകോ, ത്രിവേണി, നന്മ സ്റ്റോറുകളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ വിറ്റഴിക്കാനായത് പൊതുവിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിരുന്നു. ഓണം കഴിഞ്ഞതോടെ ഇത്തരം ഒൗട്ട്ലെറ്റുകളും കാലിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.