റെയില്‍വേ സ്റ്റേഷനില്‍ വിഷംകഴിച്ച വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

ഷൊര്‍ണൂര്‍/തൃശൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ അവശനിലയില്‍ കണ്ടത്തെിയ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ റെയില്‍വേ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വടകര, തലശ്ശേരി സ്വദേശിനികളെയാണ് വിഷംകഴിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് റെയില്‍വേ പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്റ്റേഷനിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്‍ററിന് സമീപത്തുനിന്ന് ഇവര്‍ എലിവിഷം കഴിച്ചു. തുടര്‍ന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ റെയില്‍വേ പൊലീസ്സ്റ്റേഷനിലത്തെി തങ്ങള്‍ വിഷം കഴിച്ചതായി പറഞ്ഞു. വടകര, തലശ്ശേരി സ്വദേശിനികളാണെന്നും കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ എം.ബി.എ ബിരുദ വിദ്യാര്‍ഥികളാണെന്നും ഇവര്‍ വെളിപ്പെടുത്തി. ഹോസ്റ്റലിലെ ചില പ്രശ്നങ്ങളാണ് വിഷം കഴിക്കാനുള്ള കാരണം. ഇവരെ ഉടന്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ നീരീക്ഷണത്തിനു ശേഷം അപകടനില തരണം ചെയ്തതോടെ വാര്‍ഡിലേക്ക് മാറ്റി. വിശദ അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.