കൊടുങ്ങല്ലൂര്‍: ഡ്യൂട്ടിക്കിടെ മദ്യപിച്ച എ.എസ്.ഐയെ എസ്.ഐ ഓടിച്ചുപിടിച്ചു. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ബെന്നിയെയാണ് എസ്.ഐ മനോജ് ഗോപി പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു നാടകീയ സംഭവം. സ്റ്റേഷനിലത്തെിയ യുവാവും മദ്യപിച്ച എ.എസ്.ഐയും തമ്മില്‍ തര്‍ക്കമുണ്ടായത്രേ. യുവാവ് ഇരിങ്ങാലക്കുട എ.എസ്.പിയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. എ.എസ്.പി ഉടന്‍ കൊടുങ്ങല്ലൂര്‍ സി.ഐയെ വിളിച്ച് എ.എസ്.ഐയെ മെഡിക്കല്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. സി.ഐ വിവരം എസ്.ഐക്ക് കൈമാറി. ക്വാര്‍ട്ടേഴ്സിലായിരുന്ന എസ്.ഐ സ്റ്റേഷനിലത്തെിയപ്പോള്‍ എ.എസ്.ഐ ഇറങ്ങിയോടി. ഇയാളെ എസ്.ഐ പിന്തുടര്‍ന്ന് പിടികൂടി. പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തി മദ്യപിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് എസ്.ഐ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എ.എസ്.ഐയെ സൂപ്രണ്ട് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.