എരുമപ്പെട്ടി: ഏകമകന്‍ പെട്ടെന്ന് മരിച്ചതിനോട് പൊരുത്തപ്പെടാനാകാത്ത മാതാവിന്‍െറ മനോവിഭ്രാന്തി നാട്ടുകാരുടെ കണ്ണുകളെ ഈറനണിയിച്ചു. മകന്‍ മരിച്ചില്ളെന്നും ആശുപത്രിയിലത്തെിച്ച് ഓക്സിജന്‍ നല്‍കണമെന്നും വാശിപിടിച്ച അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സംസ്കാരചടങ്ങുകള്‍ മാറ്റിവെച്ച് പൊലീസ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 10.30ഓടെ വീടിനുപുറത്ത് കുഴഞ്ഞുവീണ് മരിച്ച പൊതുപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ വെള്ളറക്കാട് പാട്ടത്തില്‍ സജിത് കുമാറിന്‍െറ(41) വിയോഗമാണ് നാടിനെ സങ്കടക്കടലില്‍ വീഴ്ത്തിയത്. റിട്ട. നഴ്സായ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ കുന്നംകുളം ട്രഷറിയിലേക്ക് പെന്‍ഷന്‍ വാങ്ങാന്‍ പോയപ്പോഴാണ് സജിത്തിന്‍െറ മരണം. അമ്മ പോയശേഷം സജിത് കുമാര്‍ ബൈക്ക് കഴുകുമ്പോള്‍ അയല്‍വാസിയായ വീട്ടമ്മ പഞ്ചായത്ത് ഓഫിസില്‍ നല്‍കേണ്ട അപേക്ഷയെക്കുറിച്ച് സംശയം ചോദിക്കാന്‍ വന്നു. അപ്പോഴാണ് സജിത്കുമാര്‍ കുഴഞ്ഞുവീണത്. ഉടന്‍ ഓട്ടോയില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. ഉച്ചക്ക് 12.30ഓടെ മൃതദേഹം വീട്ടിലത്തെിച്ചു. ഇതൊന്നും അമ്മ അറിഞ്ഞില്ല. 1.30ഓടെ വീട്ടിലത്തെിയ അവര്‍ കണ്ടത് വീട്ടുമുറ്റത്ത് ജനക്കൂട്ടത്തെയാണ്. ആശങ്കപ്പെട്ട് അകത്തത്തെിയപ്പോള്‍ രാവിലെ സ്നേഹപൂര്‍വം തന്നെ യാത്രയാക്കിയ മകന്‍ ചേതനയറ്റ് കിടക്കുന്നതുകണ്ട് അവര്‍ അലമുറയിട്ടു. മരണം ഉള്‍ക്കൊള്ളാനാകാതെ മകന്‍െറ ദേഹത്ത് തട്ടിവിളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്ന രംഗം കൂടിനിന്നവരുടെ കണ്ണുനിറച്ചു. സജിത്തിന്‍െറ മരണവാര്‍ത്തയറിഞ്ഞ്് മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും എത്തിയിരുന്നു. ഇതിനിടെ, മരണാനന്തര ചടങ്ങുകളെക്കുറിച്ച് അറിയിച്ചവരോട് അവര്‍ ദേഷ്യപ്പെട്ടു. മകനെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഓക്സിജന്‍ കൊടുക്കണമെന്ന് വാശിപിടിച്ചു. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സാന്ത്വനപ്പെടുത്താനാകാതെ വന്നപ്പോള്‍ നാട്ടുകാര്‍ എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിച്ചു. എസ്.ഐ പി.സി. അനൂപ് മേനോന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞിട്ടും പുത്രസ്നേഹത്തിന്‍െറ തീവ്രസ്ഥായിയില്‍ എത്തിയ മാതാവിന് യാഥാര്‍ഥ്യം ബോധ്യപ്പെട്ടില്ല. ഗത്യന്തരമില്ലാതെ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍. മാനസികാസ്വസ്ഥതയില്‍നിന്ന് മുക്തയാകാത്ത ലക്ഷ്മിക്കുട്ടിയമ്മയെ കുന്നംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീക്ഷണം പത്രത്തിന്‍െറ എരുമപ്പെട്ടി ലേഖകനായ സജിത്കുമാര്‍ യൂത്ത് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്‍റ്, വെള്ളറക്കാട് അനുഗ്രഹ വായനശാല രക്ഷാധികാരി, കടങ്ങോട് കൈക്കുളങ്ങര രാമവാര്യര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍, മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ജില്ലാ കണ്‍വീനര്‍, റോഡ് സുരക്ഷാ സംഘടന ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.