ജില്ലാ സ്കൂള്‍ ഗെയിംസ് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് മത്സരങ്ങള്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലായി ഇരിങ്ങാലക്കുടയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ 12 ഉപജില്ലകളില്‍ നിന്ന് 3000ത്തില്‍പരം കുട്ടികളും 200 ഒഫീഷ്യല്‍സും ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ക്രൈസ്റ്റ് കോളജ് ഗ്രൗണ്ട്, സെന്‍റ് ജോസഫ്സ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതന്‍, ഡോണ്‍ബോസ്കോ സ്കൂള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഹോക്കി, ലോണ്‍ ടെന്നീസ്, വോളിബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ്, കബഡി, ഖോഖോ, ഷട്ട്ല്‍ ബാഡ്മിന്‍റണ്‍, ടെബിള്‍ ടെന്നീസ്, ഹാന്‍ഡ് ബാള്‍, ബാസ്ക്കറ്റ് ബാള്‍, ചെസ് എന്നീ ഇനങ്ങളിലാണ് മത്സരം. ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ നാലിനും സീനിയര്‍ വിഭാഗം മത്സരങ്ങള്‍ അഞ്ചിനും നടക്കും. ഹോക്കി ജൂനിയര്‍ വിഭാഗം മൂന്നിനും സീനിയര്‍ വിഭാഗം അഞ്ചിനും നടക്കും. ലോണ്‍ ടെന്നീസ് എല്ലാ വിഭാഗം മത്സരങ്ങള്‍ അഞ്ചിനാണ് നടക്കുക. നാലിന് രാവിലെ 11ന് ജില്ലാ ഗെയിംസ് മത്സരങ്ങള്‍ ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശരത്ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ ഓഫിസര്‍ എ.കെ. അരവിന്ദാക്ഷന്‍, സെക്രട്ടറി അനില്‍കുമാര്‍, ജോജി എം. വര്‍ഗീസ്, എം.ജെ. ഷാജി, പ്രിജോ തറയില്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.