ഒല്ലൂര്‍: പഴവള്ളം കോളനിയിലെ അങ്കണവാടിയുടെ പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി അയ്യന്തോള്‍ മീഡിയേഷന്‍ സെന്‍ററില്‍ വിളിച്ച യോഗം പഞ്ചായത്ത് അധികൃതര്‍ ബഹിഷ്കരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, അസി. എന്‍ജിനീയര്‍ എന്നിവരാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്. എന്നാല്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അങ്കണവാടി അധ്യാപിക, പഞ്ചായത്ത് അംഗം, കോളനിവാസികള്‍, അതോറിറ്റിയുടെ പ്രവര്‍ത്തകരും പങ്കെടുത്തു. മീഡിയേഷന്‍ സെന്‍ററിലെ ഒന്നാംഘട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ജില്ലാ ജഡ്ജി ആനി ജോണിന്‍െറ ചേംബറില്‍ യോഗം ചേര്‍ന്നത്. ആദിവാസി കുട്ടികള്‍ക്കുവേണ്ടിയുള്ള അങ്കണവാടി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നു. പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ താല്‍ക്കാലിക സംവിധാനം ഒരുക്കാനും കെട്ടിടത്തിന്‍െറ അവശേഷിക്കുന്ന പണികള്‍ കൂടി പൂര്‍ത്തീകരിച്ച് അങ്കണവാടി തുറന്നുകൊടുക്കാനും നിര്‍ദേശം നല്‍കി. പഞ്ചായത്ത് അധികൃതരുടെ അഭാവത്തില്‍ ഒക്ടോബര്‍ 14ന് വീണ്ടും യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.