തൃശൂര്‍: നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കോര്‍പറേഷന്‍-പൊലീസ് സംയുക്ത യോഗത്തില്‍ തീരുമാനം. ഇതിന് പൊലീസ് തയാറാക്കിയ പദ്ധതിക്ക് കോര്‍പറേഷന്‍ അനുമതി നല്‍കി. മൂന്നരക്കോടി ചെലവിട്ട് 170 കാമറകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. നഗരപരിധിയില്‍ ഇപ്പോഴുള്ള 44 കാമറകള്‍ക്ക് പുറമെയാണ് ഇത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോര്‍പറേഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഉള്‍പ്പെടെ വിവിധ സംഘടനകളും വ്യക്തികളും സഹകരണം വാഗ്ദാനം ചെയ്തു. ബാനര്‍ജി ക്ളബ് ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു. പദ്ധതിക്ക് സര്‍ക്കാറിന്‍െറ അനുമതി തേടും. സഹകരിക്കാവുന്ന ആളുകളെ സഹകരിപ്പിക്കും. വിപുലമായ യോഗം ചേരാനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മേയര്‍ ചെയര്‍പേഴ്സണും സെക്രട്ടറി കണ്‍വീനറുമായി സമിതി രൂപവത്കരിച്ചു. നേരത്തെ പൊലീസ് പദ്ധതി തയാറാക്കിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പദ്ധതി നടക്കാതെ പോവുകയായിരുന്നു. നഗരത്തിലെ കുരുക്കും, ഇതിനൊപ്പം തൃശൂര്‍പൂരമുള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ നഗരത്തിലേക്ക് പ്രത്യേകമായി സി.സി ടി.വി കാമറകള്‍ വാടകക്ക് കണ്ടത്തെുകയാണ് പൊലീസ് ചെയ്യുന്നത്. ഇതും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് വീണ്ടും പദ്ധതിയുമായി കോര്‍പറേഷനെ സമീപിച്ചത്. മേയര്‍ അജിത ജയരാജന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, സിറ്റി പൊലീസ് കമീഷണര്‍ ജെ.ഹിമേന്ദ്രനാഥ്, എ.സി.പി സി.എസ്. ഷാഹുല്‍ഹമീദ്, കോര്‍പറേഷന്‍ സെക്രട്ടറി ലാലു, കൗണ്‍സിലര്‍മാരായ എം.ആര്‍. റോസിലി, വി. രാവുണ്ണി, എ. പ്രസാദ്, അനൂപ് ഡേവീസ് കാട എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.