അഴീക്കോട് ഹാര്‍മണി ഫെസ്റ്റിവല്‍ വെള്ളിയാഴ്ച തുടങ്ങും

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ നാലാമത് ഹാര്‍മണി ഫെസ്റ്റിവല്‍ 18 മുതല്‍ 20 വരെ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18ന് രാവിലെ 10ന് സംഗീതാര്‍ച്ചനയോടെ പരിപാടികള്‍ക്ക് തുടക്കമാകും. 6.30ന് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. 19ന് രാവിലെ 10 മുതല്‍ സംഗീതാര്‍ച്ചന തുടരും. വൈകീട്ട് 6.30ന് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. അദിലാബാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അധ്യക്ഷത വഹിക്കും. 20ന് വൈകീട്ട് 6.45ന് മന്ത്രി തോമസ് ഐസക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചീഫ് കോഓഡിനേറ്റര്‍ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍, പ്രഫ. വി.എ. വര്‍ഗീസ്, ബേബിമൂക്കന്‍, ജിസണ്‍ തച്ചോത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.