തൃശൂര്‍: വ്രതനിഷ്ഠയും ശരണമന്ത്രങ്ങളുമായി മണ്ഡലകാലത്തിന് ഇന്ന് തുടക്കം. ശബരിമലക്കുള്ള അയ്യപ്പ ഭക്തരുടെ യാത്രകള്‍ ഇന്ന് മുതല്‍ തുടങ്ങും. മുണ്ടുള്‍പ്പെടെയുള്ള കെട്ടു നിറ സാമഗ്രികള്‍ക്ക് കാര്യമായ വിലയുയര്‍ച്ചയില്ളെങ്കിലും കൈയില്‍ പണമില്ലാത്തത് ആളുകളെ വലച്ചിട്ടുണ്ട്. പച്ചക്കറിയുള്‍പ്പെടെയുള്ളവയുടെ ഉപയോഗം കൂടുന്ന കാലമാണെങ്കിലും നിലവില്‍ വിലയുയര്‍ച്ചയില്ല. ബാങ്കുകളിലെ സാമ്പത്തിക പ്രതിസന്ധി മാത്രമാണ് പറയാനുള്ള ഏക പ്രയാസം. ഭക്തരുടെ തിരക്കേറുന്ന കാലമായിട്ടും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവര്‍ ഇതുവരെയും മണ്ഡലകാല ഒരുക്കങ്ങളിലേക്ക് കടന്നിട്ടില്ല. ഇരു ദേവസ്വം ബോര്‍ഡുകളുടെയും പുന$സംഘാടനം ഇനിയും പൂര്‍ത്തിയായിട്ടില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ഡോ. എം.കെ. സുദര്‍ശനെ മെമ്പറാക്കി നിയമിച്ചതൊഴിച്ചാല്‍ മറ്റ് രണ്ടംഗങ്ങളെ നിയമിച്ചിട്ടില്ല. രണ്ടംഗങ്ങളെയും കുറിച്ച് തീരുമാനമായിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടില്ല. ഈ ആഴ്ച ഉത്തരവിറങ്ങിയേക്കുമെന്നാണ് സൂചന. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും പുനസംഘാടനം നടന്നിട്ടില്ല. തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നതെങ്കിലും വേണ്ടത്രയായില്ളെന്ന് ഭക്തര്‍ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.