കടയുടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ മോഷ്ടാവ് പിടിയില്‍

പറവൂര്‍: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് കടയുടമകളെ കബളിപ്പിച്ച് പണം തട്ടിയ ആളെ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം പിടികൂടി. ചെറായി ഗൗരീശ്വരം ക്ഷേത്രത്തിന് കിഴക്ക് നികത്തുപറമ്പില്‍ സജിത്താണ് (27) പിടിയിലായത്. പറവൂര്‍ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണപരമ്പരയത്തെുടര്‍ന്ന് കടയുടമകളും നാട്ടുകാരും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, ഡിവൈ.എസ്.പി കെ.ജി. ബാബുകുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം സി.ഐയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. നന്തികുളങ്ങരയിലും ക്ഷേമോദയം അമ്പലത്തിന് സമീപവും കഴിഞ്ഞദിവസം പലചരക്കുകടയില്‍നിന്ന് പകല്‍ സാധനങ്ങള്‍ വാങ്ങാനെന്നവ്യാജേന എത്തുകയും ഉടമയുടെ ശ്രദ്ധതിരിച്ചശേഷം പതിനായിരത്തോളം രൂപ ഇവിടെനിന്ന് കവരുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കടയുടമ ഇയാള്‍ ഉപയോഗിച്ചി ഇരുചക്രവാഹനത്തിന്‍െറ നമ്പര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സി.സി ടി.വി ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ സഹായിച്ചു. മാള, കുറുമശ്ശേരി എന്നിവിടങ്ങള്‍ ഉള്‍പ്പെടെ സമാന സ്വാഭാവമുള്ള മുപ്പതോളം സംഭവങ്ങള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ സമ്പാദിച്ച പത്തുലക്ഷത്തോളം രൂപ ഉപയോഗിച്ച് പലിശക്ക് വായ്പ നല്‍കുകയും ആഡംബരജീവിതവും നയിച്ചുവരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ പറവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.