തുമ്പൂര്‍ കൊച്ചുപോള്‍ വധം: സഹോദരീപുത്രന് 40 വര്‍ഷം കഠിന തടവ്

തൃശൂര്‍: ഇരിങ്ങാലക്കുട കൊച്ചുപോള്‍(78) വധക്കേസില്‍ സഹോദരീപുത്രന്‍ കല്ലൂര്‍ മാവിന്‍ചുവട് വടക്കുംചേരി വീട്ടില്‍ ടോണി (തോമസ് -53) തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി 40 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതി തുടര്‍ച്ചയായി 40 വര്‍ഷം തടവ് അനുഭവിക്കണം. അത്യപൂര്‍വം എന്ന നിലയിലാണ് ശിക്ഷ. പിഴ അടച്ചില്ളെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. വധശിക്ഷ ഒഴിവാക്കുന്നപക്ഷം ജീവിതാവസാനം വരെ തടവ് വിധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിധി. 20 വര്‍ഷം കഴിഞ്ഞേ പരോള്‍ അനുവദിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു. 2011 നവംബര്‍ 16നാണ് തുമ്പൂരിലെ വീട്ടില്‍ കൊച്ചുപോളിനെ കൊലപ്പെടുത്തിയത്. കൊലക്കു ശേഷം മാലയും മോതിരങ്ങളും അടക്കം 45 ഗ്രാം സ്വര്‍ണം കവര്‍ന്നു. അങ്കമാലിയില്‍ ബസ് കണ്ടക്ടറായിരുന്ന പ്രതി ടോണി തന്‍െറ ബസിലെ ക്ളീനര്‍ എറണാകുളം കാഞ്ഞൂര്‍ കാഞ്ഞിരത്തിങ്കല്‍ ജോസഫിനൊപ്പം അയാളുടെ ബൈക്കിലാണ് തലേന്ന് രാത്രി പത്തോടെ കൊച്ചുപോളിന്‍െറ വീട്ടിലത്തെിയത്. തുമ്പൂരിലെ ഫാമില്‍ നിന്ന് കോഴി വാങ്ങാനെന്ന് പറഞ്ഞാണ് ജോസഫിനെ കൂട്ടിയത്. വീട്ടില്‍ രാത്രി താമസിച്ച് പുലര്‍ച്ചെ കോഴിയുമായി മടങ്ങുമെന്ന്് കൊച്ചുപോളിനോട് പറഞ്ഞു. പുലര്‍ച്ചെ ഉറക്കത്തിലായിരുന്ന കൊച്ചുപോളിനെ വെട്ടി. ഇതുകണ്ട ജോസഫിനോട് പുറത്തു പറഞ്ഞാല്‍ കുടുംബത്തെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇരുവരും ബൈക്കില്‍ മടങ്ങി. കൊലക്കുപയോഗിച്ച വെട്ടുകത്തി ചാലക്കുടി പുഴയില്‍ വലിച്ചെറിയുകയും സ്വര്‍ണാഭരണം അങ്കമാലിയിലെ സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തി ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തു. അമ്മാവന്‍െറ മരണാനന്തര ചടങ്ങുകള്‍ക്ക് ടോണി എത്തിയിരുന്നു. ഇരിങ്ങാലക്കുട പൊലീസ് ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം, മുമ്പ് പറവൂര്‍ സെഷന്‍സ് കോടതിയിലെ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ച ടോണിയിലേക്ക് തിരിഞ്ഞു. ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ സംഭവ ദിവസം തുമ്പൂര്‍ ടവര്‍ ലൊക്കേഷന്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ജോസഫിനെയും അറസ്റ്റ് ചെയ്തു. സാഹചര്യ തെളിവുകള്‍ മാത്രമുണ്ടായിരുന്ന കേസില്‍ ജോസഫിനെ മാപ്പുസാക്ഷിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.