പാറമടകളുടെ പട്ടയം റദ്ദാക്കാനായി മന്ത്രിയുടെ ഓഫിസ് ഉപരോധം

തൃശൂര്‍: നടത്തറ വലക്കാവിലെ പാറമടകളുടെയും ക്രഷര്‍ യൂനിറ്റുകളുടെയും പട്ടയവും ലൈസന്‍സും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സുനില്‍കുമാറിന്‍െറ പടിഞ്ഞാറേ കോട്ടയിലെ ഓഫിസ് മലയോര സംരക്ഷണ സമിതി ഉപരോധിച്ചു. പാര്‍ട്ടി ഓഫിസിനകത്ത് പ്രവേശിച്ച സ്ത്രീകള്‍ കുത്തിയിരുന്ന് നിരാഹാരസമരം പ്രഖ്യാപിക്കുകയായിരുന്നു. നാല്‍പതോളം സ്ത്രീകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഒരുമാസത്തിനകം പട്ടയം റദ്ദ് ചെയ്യുമെന്ന് മന്ത്രി നല്‍കിയ ഉറപ്പ് നാലുമാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് നേതാക്കള്‍ പറഞ്ഞു. പട്ടയവും ലൈസന്‍സും റദ്ദ് ചെയ്യുംവരെ നിരാഹാര സമരം അവസാനിപ്പിക്കില്ല. തൃശൂരില്‍ എത്തിയശേഷം ചര്‍ച്ച നടത്താമെന്നാണ് മന്ത്രി അറിയിച്ചത്. അതുവരെ നിരാഹാരം തുടരുമെന്ന് കണ്‍വീനര്‍ ജോബി കൈപ്പാങ്ങില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.