കാട്ടൂര്‍: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യാഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് കസ്റ്റഡിയില്‍. കാട്ടൂര്‍ സ്വദേശി റജീബിനെയാണ് കാട്ടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടൂര്‍ സ്വദേശി ആരിപ്പിന്നി അജീഷിന്‍െറ പരാതിയില്‍ റജീബിനും സുഹൃത്ത് ഹുസൈനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഖത്തറില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് റജീബും ഹുസൈനും ചേര്‍ന്ന് തൃശൂരിലെയും മറ്റ് ജില്ലകളിലെയും ഉദ്യോഗാര്‍ഥികളില്‍ നിന്ന് 20,000 മുതല്‍ 80,000 രൂപ വരെ തട്ടിയെടുത്തെന്നാണ് പരാതി. പണം നല്‍കിയവരെ ഈ മാസം 25ന് ഗള്‍ഫിലേക്ക് അയക്കുമെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നാതിരിക്കാന്‍ വിസയുടെ കോപ്പിയും നല്‍കി. പിന്നീട് റജീബുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നിയ ഉദ്യോഗാര്‍ഥികള്‍ എംബസി വഴി വിസയുടെ കോപ്പി പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടത്തെി. തുടര്‍ന്നാണ് പരാതി നല്‍കിയത്. തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്റ്റേഷനുകളില്‍ കൂടുതല്‍ പരാതികള്‍ എത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.