മാള: വഴിയിലൂടെ നടന്ന് പോകുകയായിരുന്ന ക്ഷേത്രജീവനക്കാരനായ ബധിരയുവാവിനെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ളെന്നാരോപിച്ച് മര്‍ദിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം. പൊയ്യ ചെന്തുരുത്തി ചെന്തുരുത്തി മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ തെക്കിനേടത്ത് അനില്‍കുമാറിനെ (24) മര്‍ദിച്ച മാള എസ്.ഐ അനൂപ് മോനും ജീപ്പ് ¥്രെഡവറും ചേര്‍ന്ന് ഓടിച്ചിട്ട് അടിച്ച കേസാണ് ഒതുക്കാന്‍ ശ്രമിക്കുന്നത്. മാള ഗവ.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ മൊഴിയെടുത്തത് മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ മാറ്റി നിര്‍ത്തിയാണ്. ആംഗ്യ ഭാഷയറിയുന്നവരെ കൊണ്ടു വന്നാണ് മൊഴിയെടുത്തത്. വീട്ടുകാരെ മൊഴിപ്പകര്‍പ്പ് കാണിച്ചു കൊടുക്കാന്‍ പൊലീസ് തയാറായില്ല. ഇതു മൂലം ഒപ്പിട്ടു നല്‍കാന്‍ പരാതിക്കാരനും തയാറായില്ല. സംഭവത്തില്‍ എല്‍.ഡി.എഫ് പ്രതിഷേധിച്ചു. ജില്ലാ പൊലീസ് മേധാവി സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയിട്ടുണ്ട്. അനില്‍കുമാര്‍ വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്കു നടന്ന് പോകുമ്പോള്‍ അതുവഴി വന്ന പൊലീസ് ജീപ്പ് നിര്‍ത്തി എന്തോ ചോദിച്ചപ്പോള്‍ ബധിരനായതിനാല്‍ അനിലിന് മറുപടി നല്‍കാനായില്ല. തുടര്‍ന്ന് മര്‍ദനമാരംഭിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ക്ഷേത്രത്തിലേക്ക് ഓടിയപ്പോള്‍ പൊലീസ് പിറകെ ഓടിച്ചെന്ന് പിടിച്ച് വഴിയിലിട്ട് തലങ്ങും വിലങ്ങും മര്‍ദിച്ചു. ദീനമായുള്ള അനിലിന്‍െറ കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടിയത്തെി. ബധിരനാണെന്ന് പറഞ്ഞതിനു ശേഷമാണ് പൊലീസ് മര്‍ദനമവസാനിപ്പിച്ചത.് തിങ്കളാഴ്ച്ച ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് മാളയിലത്തെി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.