തൃശൂര്‍: നഗരത്തിലെ കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച യോഗം. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണന കോര്‍പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ജയിച്ച ശേഷവും സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തവും ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാവണമെന്ന നിര്‍ദേശവും ഉണ്ടെങ്കിലും കുടിവെള്ള പ്രശ്നത്തിന്‍െറ പ്രാധാന്യം കണക്കിലെടുത്താണ് അടിയന്തര പ്രാധാന്യത്തോടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. രാവിലെ 10.30ന് കലക്ടറേറ്റിലാണ് യോഗം. ജല വിതരണ അധികാരമുള്ള കോര്‍പറേഷനില്‍ എക്കാലത്തെയും ശാപമായ കുടിവെള്ളക്ഷാമത്തിന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതി വേണമെന്നാണ് മന്ത്രി സുനില്‍കുമാര്‍ നിര്‍ദേശിക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിന്‍െറ തുടര്‍ച്ചയായി മാലിന്യ സംസ്കരണം, ജനറല്‍ ആശുപത്രി വികസനം, ഗതാഗതക്കുരുക്കിന് പരിഹാരം കാണല്‍ എന്നിവക്കുള്ള നടപടികളും തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.