വാടാനപ്പള്ളി: കാറ്റിലും മഴയിലും വാടാനപ്പള്ളിയില്‍ വീട് തകര്‍ന്നു. പുറത്തേക്കോടിയതിനാല്‍ കുട്ടികളും വീട്ടമ്മയും അദ്ഭുതകരമായി രക്ഷപ്പെട്ടു. ബീച്ച് വ്യാസ നഗറിന് തെക്ക് ആറുകെട്ടി പരേതനായ സുരേന്ദ്രന്‍െറ ഭാര്യ സുമതിയുടെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ശക്തിയേറിയ കാറ്റാണ് മഴയോടൊപ്പം വീശിയടിച്ചത്. ഈനേരം സുമതിയും രണ്ടുപേരും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടതോടെ സുമതിയും പേരക്കുട്ടികളും വാതില്‍ തുറന്ന് പുറത്തേക്കോടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്തി. വിവമറിഞ്ഞ് ജനപ്രതിനിധികള്‍ വീട്ടിലത്തെി. അതിരപ്പിള്ളി: വീടിന് മുകളില്‍ മരംവീണ് വീട് തകര്‍ന്നു. അതിരപ്പിള്ളിയില്‍ ചിക്ളായി ഭാഗത്ത് പൈനാടത്ത് ജോഷിയുടെ വീടിന് മുകളിലാണ് മരം വീണത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്‍െറ ഒരുഭാഗം തകര്‍ന്നു. വീടിനകത്ത് ഉറക്കമായിരുന്ന വീട്ടുകാര്‍ക്ക് നിസ്സാര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.