വധശ്രമക്കേസില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രതി പട്ടികയില്‍

പെരിഞ്ഞനം: ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ മതിലകം പൊലീസ് വധശ്രമത്തിന് കേസെടുത്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.സച്ചിത്ത്, എല്‍.ഡി.എഫ് പ്രവര്‍ത്തകരായ മുരളി, ഷാജി, ലോഹിതാക്ഷന്‍, സ്നേഹദത്ത്, പ്രസി, സുബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബി.ജെ.പി പ്രവര്‍ത്തകന്‍ കുറുപ്പത്ത് ഷിബിന്‍ നല്‍കിയ പരാതിയത്തെുടര്‍ന്നാണ് കേസ്. ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും മതിലകം പൊലീസ് കേസെടുത്തു. പെരിഞ്ഞനം സ്വദേശികളായ രാജു, മുരളി, ലോഹിതാക്ഷന്‍, സന്തോഷ്, സുശീലന്‍, രാജീവന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ പെരിഞ്ഞനം ദുര്‍ഗാ നഗറില്‍ നടന്ന ആഹ്ളാദപ്രകടനത്തിനിടെ റോഡരികില്‍ നിന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പറയുന്നു. ഒരേ സംഭവത്തിലാണ് രണ്ടു കേസും എടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.