സുനില്‍കുമാറിനെ തുണച്ചത് യു.ഡി.എഫ് കോട്ടകള്‍

തൃശൂര്‍: നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിനെ തുണച്ചത് യു.ഡി.എഫ് കോട്ടകള്‍. കോര്‍പറേഷനിലെ 55 ഡിവിഷനില്‍നിന്നായി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ചത് 106 വോട്ടിന്‍െറ ഭൂരിപക്ഷമാണെന്നിരിക്കെ അതിലെ 29 ഡിവിഷനുകള്‍ മാത്രം ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തില്‍ മുന്നണി 6,987 വോട്ട് അധികം നേടി. ഒന്നുമുതല്‍ 11 വരെയും 14 മുതല്‍ 22 വരെയും 32 മുതല്‍ 39 വരെയുമുള്ള ഡിവിഷനുകളും 43ാം ഡിവിഷനും ഉള്‍പ്പെടുന്ന 150 ബൂത്തുകള്‍ അടങ്ങുന്നതാണ് തൃശൂര്‍ നിയമസഭാ മണ്ഡലം. ഇവിടെ രണ്ടിടത്ത് മാത്രമാണ് പത്മജക്ക് നേരിയ ഭൂരിപക്ഷമെങ്കിലും കിട്ടിയത്. 2011ല്‍ 16,169 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ച തേറമ്പില്‍ രാമകൃഷ്ണന് ആകെ വോട്ട് 59,991 ആയിരുന്നു. അന്ന് ഇടത് സ്ഥാനാര്‍ഥി സി.പി.ഐയിലെ പി. ബാലചന്ദ്രന്‍ 43,882 വോട്ട് നേടി. ഇത്തവണ ആറായിരം വോട്ടിന്‍െറ ഭൂരിപക്ഷം നേടിയ സുനില്‍ കുമാറിന് ആകെ ലഭിച്ചത് 53,664 വോട്ടാണ്. പത്മജക്ക് 46,677 വോട്ട് കിട്ടിയപ്പോള്‍ ബി.ജെ.പിയുടെ ബി. ഗോപാലകൃഷ്ണന് 24,748 വോട്ട് ലഭിച്ചു. 1128 വോട്ട് നോട്ടയും സ്വന്തമാക്കി. മണ്ഡലം പരിധിയിലെ ഒന്നുമുതല്‍ 11 വരെ ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് കോര്‍പറേഷനില്‍ ബി.ജെ.പിക്ക് രണ്ടും ഇടതുമുന്നണിക്ക് അഞ്ചും പ്രതിനിധികളുണ്ട്. ഇതിനൊപ്പം കോര്‍പറേഷനിലേക്ക് യു.ഡി.എഫിന് വന്‍ ഭൂരിപക്ഷം ലഭിച്ച നാല് ഡിവിഷനുകളും ഈ പ്രദേശത്താണ്. അതിലെല്ലാം സുനില്‍കുമാറിനാണ് ലീഡ്. 14 മുതല്‍ 21 വരെ ഡിവിഷനുകളില്‍ ഇടതുമുന്നണിയാണ് കോര്‍പറേഷനിലേക്ക് ജയിച്ചത്. ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന് ആനുപാതികമാണ് സുനില്‍ കുമാറിന് കിട്ടിയ വോട്ട്. 22ാം ഡിവിഷന്‍ കോണ്‍ഗ്രസ് പ്രതിനിധിയുടേതാണെങ്കിലും ഭൂരിപക്ഷം സുനിലിനാണ്. 32 മുതല്‍ 39 വരെ ഡിവിഷനുകളില്‍ മുന്‍ മേയര്‍ രാജന്‍ പല്ലന്‍ വന്‍ ഭൂരിപക്ഷത്തില്‍ കോര്‍പറേഷനിലേക്ക് വിജയിച്ച പള്ളിക്കുളത്തും പത്മജ പിന്നിലായി. ഒന്നുമുതല്‍ 14 വരെ ബൂത്തുകളില്‍ സുനില്‍കുമാര്‍ 5,892 വോട്ട് നേടിയപ്പോള്‍ പത്മജക്ക് കിട്ടിയത് 3,581 വോട്ടാണ്. ഇവിടെ ബി.ജെ.പിക്ക് 2,267 വോട്ടുണ്ട്. 15 മുതല്‍ 28 വരെ ബൂത്തുകളില്‍ 4,859 വോട്ട് സുനിലിന് ലഭിച്ചപ്പോള്‍ 3,878 വോട്ടാണ് പത്മജക്ക് കിട്ടിയത്. എന്നാല്‍, യു.ഡി.എഫ് ജയിച്ച 11 മുതല്‍ 22 വരെ ബൂത്തുകളില്‍ ബി.ജെ.പി 3,036 വോട്ട് പിടിച്ചു. 29 മുതല്‍ 42 വരെ ബൂത്തുകളില്‍ സുനില്‍ കുമാര്‍ 4,003 വോട്ട് നേടിയപ്പോള്‍ 3,680 ആണ് പത്മജക്ക്. ഇവിടെയാകട്ടെ യു.ഡി.എഫിനേക്കാള്‍ ഭൂരിപക്ഷം ബി.ജെ.പിക്കാണ്. 3,721 വോട്ട് ബി.ജെ.പി നേടി. 43 മുതല്‍ 56 വരെ ബൂത്തുകള്‍ ഉള്‍പ്പെടുന്ന 14 മുതല്‍ 22 വരെ ഡിവിഷനുകളില്‍ ഇടതുമുന്നണി 5,237 വോട്ട് നേടിയപ്പോള്‍, യു.ഡി.എഫിന് ലഭിച്ചത് 3,873 വോട്ടാണ്. ബി.ജെ.പി 3,404 വോട്ട് നേടി. 57 മുതല്‍ 70 വരെ ബൂത്തുകളില്‍നിന്നായി 5,776 വോട്ട് ഇടതുമുന്നണി നേടിയപ്പോള്‍ 5,370 വോട്ട് യു.ഡി.എഫും 1,967 വോട്ട് ബി.ജെ.പിയും പിടിച്ചു. 4,672 വോട്ട് ഇടതുമുന്നണി നേടിയ 71 മുതല്‍ 84 വരെ ബൂത്തുകളില്‍ 4,630 വോട്ട് പത്മജക്കും 1,834 വോട്ട് ബി.ജെ.പിക്കും ലഭിച്ചു. 85 മുതല്‍ 98 ബൂത്തുകളില്‍ 3,337 വോട്ട് മാത്രമാണ് സുനിലിന് നേടാനായത്. ഇവിടെ പത്മജ വേണുഗോപാല്‍ 4,783 വോട്ട് സ്വന്തമാക്കി. ബി.ജെ.പിക്കാകട്ടെ 2,764 വോട്ട് കിട്ടി. 113 മുതല്‍ 126 ബൂത്തുകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍നിന്ന് 5,745 വോട്ട് സുനില്‍കുമാറിന് ലഭിച്ചപ്പോള്‍ പത്മജ നേടിയത് 4,646 വോട്ടാണ്. ഇവിടെ ബി.ജെ.പിക്ക് 1,394 വോട്ടുകള്‍ മാത്രമാണ്. 127 മുതല്‍ 140 വരെ ബൂത്തുകളിലാണ് പത്മജക്ക് വീണ്ടും വോട്ടുയര്‍ന്നത്. ഇവിടെ 5,025 വോട്ട് പത്മജ നേടിയപ്പോള്‍ 4,926 വോട്ട് സുനിലിന് ലഭിച്ചു. 1,292 വോട്ട് ബി.ജെ.പി നേടി. 141 മുതല്‍ 149 വരെ ബൂത്തുകള്‍ ഉള്‍പ്പെടുന്ന 32 മുതല്‍ 39 വരെ ഡിവിഷനുകളും 43ാം ഡിവിഷനുകളുമുള്‍പ്പെടുന്ന മേഖലയില്‍ സുനിലിന് 4,813 വോട്ട് ലഭിച്ചു. വെറും 2,670 വോട്ടാണ് യു.ഡി.എഫ് നേടിയത്. 1,921 വോട്ടുകള്‍ ബി.ജെ.പി പിടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.