തൃശൂര്‍: കന്നിവോട്ടര്‍മാരുടെ ആവേശം ചോര്‍ത്താന്‍ മഴക്കുമായില്ല. ജില്ലയിലെ 13 മണ്ഡലത്തിലും കന്നിവോട്ടര്‍മാരുടെ തിരക്കായിരുന്നു. ഭൂരിഭാഗംപേരും ഉച്ചക്ക് മുമ്പ് വോട്ട് ചെയ്തു. രക്ഷിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടികളില്‍ അധികവും എത്തിയതെങ്കില്‍ ആണ്‍കുട്ടികള്‍ കൂട്ടുകാരുമൊത്ത് ആവേശത്തോടെ ബൂത്തിലത്തെി. സാമൂഹിക മാധ്യമങ്ങള്‍ ഇവരെ വല്ലാതെ സ്വാധീനിച്ചെന്ന് ചര്‍ച്ചകളില്‍നിന്ന് വ്യക്തം. അതേസമയം, ജിഷ വധം പോലുള്ള സാമൂഹിക പ്രശ്നങ്ങളാണ് പെണ്‍കുട്ടികളെ സ്വാധീനിച്ചത്. തൃശൂര്‍ മാര്‍ത്തോമ സ്കൂളിലെ ബൂത്തിലേക്ക് ഒരു കുടുംബത്തിലെ മൂന്ന് തലമുറ ഒരുമിച്ചാണ് വോട്ട് ചെയ്യാനത്തെിയത്. മുത്തശ്ശിക്കും മുത്തച്ഛനും പിതാവിനുമൊപ്പം എത്തിയ റിയ ആദ്യ വോട്ടിന്‍െറ സന്തോഷം മറച്ചുവെച്ചില്ല. നഗരത്തിലെ പ്രമുഖ അഭിഭാഷകനായിരുന്ന 96കാരന്‍ ഒ.പി. റാഫേലാണ് മുത്തച്ഛന്‍. മുത്തശ്ശി ഡോ. ലീലക്ക് 86 ആയി. ഇവര്‍ക്കൊപ്പം പിതാവ് ഡോ. പോള്‍ റാഫേലുമുണ്ട്. രാഷ്ട്രീയത്തിനപ്പുറം വ്യക്തിയെ നോക്കിയാണ് തന്‍െറ വോട്ടെന്ന് റിയ. നെറ്റി ചുളിച്ചാണെങ്കിലും മുത്തശ്ശിയും തലകുലുക്കി. രഞ്ജിതക്ക് ചേച്ചിമാരോട് അസൂയയാണ്. തൃശൂര്‍ സെന്‍റ് ക്ളയേഴ്സ് സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനിയെ പോളിങ് ബൂത്തിന് പുറത്താക്കി ചേച്ചിമാരായ ഋതുവും രുദ്രയും അച്ഛനും അമ്മക്കുമൊപ്പം തൃശൂര്‍ ഹരിശ്രീ സ്കൂളിലെ ബൂത്തില്‍ വോട്ട്ചെയ്തതാണ് ഇവളെ ചൊടിപ്പിച്ചത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന രുദ്രക്കും എം.കോമിന് പഠിക്കുന്ന ഋതുവിനും ഇത് കന്നിവോട്ടാണ്. ആറുമാസം കൂടി കഴിഞ്ഞാല്‍ തനിക്കും വോട്ട് ചെയ്യാമായിരുന്നു. തെരഞ്ഞെടുപ്പ് ഇനിയും വരുമല്ളോ എന്നതാണ് ഏക ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.