മഴ തോറ്റു; രാവിലെ മുതല്‍ കനത്ത പോളിങ്

കൊടുങ്ങല്ലൂര്‍: പ്രതികൂലാവസ്ഥയെ അവഗണിച്ചും വോട്ടാവേശം പ്രകടമാക്കി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പോളിങ് ദിനം. രാവിലെ അങ്ങിങ്ങായി പെയ്ത കനത്തമഴയെ അവഗണിച്ചും വോട്ട് ചെയ്യാനത്തെിയവരുടെ നീണ്ട നിരയായിരുന്നു പോളിങ് സ്റ്റേഷനുകളില്‍. ചില ബൂത്തുകളില്‍ പോളിങ് സമയം കഴിഞ്ഞും നീണ്ടനിരയുണ്ടായി. വൈദ്യുതി തടസ്സപ്പെട്ടതിനത്തെുടര്‍ന്ന് വെളിച്ചക്കുറവുമൂലം ചിലയിത്ത് രാവിലെ ബുദ്ധിമുട്ടനുഭവപ്പെട്ടു.വൈദ്യുതി സ്തംഭനവും വെളിച്ചക്കുറവും ഉദ്യോഗസ്ഥരുടെ മെല്ളെപ്പോക്കും ചിലയിടത്ത് പോളിങ് മന്ദഗതിയിലാക്കി. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം വില്ളേജിലെ എമ്മാട്, തട്ടുങ്ങല്‍, കൂളിമുട്ടം എന്നിവിടങ്ങളിലെ ബൂത്തുകളില്‍ രാവിലെ വൈദ്യുതി സ്തംഭനത്തെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടു. കൊടുങ്ങല്ലൂര്‍ നഗരത്തിലെ ജെ.ടി.എസ് ഉള്‍പ്പെടെ ചില ബൂത്തുകളിലും സമാന തടസ്സങ്ങളുണ്ടായി. പെരിഞ്ഞനത്ത് 52ാം ബൂത്തിലും കൊടുങ്ങല്ലൂര്‍ ശൃംഗപുരം വി.ബി.എസ് ഹാള്‍ 92ാം ബൂത്തിലും വോട്ട് യന്ത്രം തകരാറായതിനത്തെുടര്‍ന്ന് മാറ്റി സ്ഥാപിച്ചു. എറിയാട് എം.ഐ.ടി സ്കൂള്‍ ബൂത്തിലും ചില തടസ്സങ്ങളുണ്ടായി. കൊടുങ്ങല്ലൂര്‍, കയ്പമംഗലം നിയോജകമണ്ഡലങ്ങളിലെ പ്രശ്നസാധ്യത ബൂത്തുകളിലും ചിലയിടത്ത് വാക്കുത്തര്‍ക്കങ്ങളുണ്ടായി. പി.വെമ്പല്ലൂരില്‍ മദ്യപിച്ച് ആളുകളെ അസഭ്യം പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദിച്ച മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തു. എറിയാട്ടും എടവിലങ്ങിലും ചെറിയ തര്‍ക്കങ്ങളുണ്ടായി. എറിയാട്: പഞ്ചായത്തിലെ എം.ഐ.ടി സ്കൂളിലെ വനിതകളുടെ 111ാം നമ്പര്‍ ബൂത്തില്‍ രാവിലെ വോട്ട് യന്ത്രം തകരാറായി. തുടര്‍ന്ന്, അരമണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അഴീക്കോട് ഗവ. യു.പി സ്കൂളില്‍ വനിതകളുടെ 129ാം നമ്പര്‍ ബൂത്തില്‍ രാത്രി 7.15നും ഹമദാനിയ സ്കൂളിലെ 131ാം നമ്പര്‍ വനിതാ ബൂത്തില്‍ ഏഴിനുമാണ് വോട്ടെടുപ്പ് അവസാനിച്ചത്. ഇവിടങ്ങളില്‍ ആറിന് ശേഷവും നീണ്ടനിര കണ്ടതോടെ ടോക്കണ്‍ നല്‍കിയാണ് വോട്ടിങ് പൂര്‍ത്തിയാക്കിയത്. മാടവന ജാമിഅ അസീസിയയിലെ 122ാം നമ്പര്‍ ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1700 കവിഞ്ഞതിനാല്‍ 122എ ബൂത്ത് ഏര്‍പ്പെടുത്തി. പെരിഞ്ഞനം: പഞ്ചായത്തിലെ സെന്‍ട്രല്‍ എല്‍.പി സ്കൂളിലെ 52ാം നമ്പര്‍ ബൂത്തില്‍ വോട്ടുയന്ത്രം പണിമുടക്കി. രാവിലെ പതിനൊന്നേകാലോടെയാണ് സംഭവം. പുതിയ യന്ത്രം കൊണ്ടുവന്നു വോട്ടെടുപ്പ് പുനരാരംഭിച്ചു. 439 പേര്‍ വോട്ട്ചെയ്ത ശേഷമാണ് യന്ത്രം മാറ്റിയത്. വാടാനപ്പള്ളി: രാവിലെ ചേറ്റുവ സ്കൂള്‍, വാടാനപ്പള്ളി ഗവ. ഹൈസ്കൂള്‍, ഗണേശമംഗലം സ്കൂള്‍, ആര്‍.സി.യു.പി സ്കൂള്‍, നടുവില്‍ക്കര സ്കൂള്‍, തളിക്കുളം ഗവ. ഹൈസ്കൂള്‍, എന്നീ ബൂത്തുകളില്‍ വന്‍തിരക്കായിരുന്നു. രാവിലെ മുതല്‍ പെയ്ത ചെറുമഴ പോളിങ്ങിനെ കാര്യമായി ബാധിച്ചില്ല. ഉച്ചക്ക് ശേഷവും പലയിടത്തും നിര ഉണ്ടായി. കനത്ത പൊലീസ് കാവലിലാണ് പ്രശ്ന സാധ്യതാ ബൂത്തുകളില്‍ പോളിങ് നടന്നത്. ആമ്പല്ലൂര്‍: പുതുക്കാട് മണ്ഡലത്തിലെ ചെങ്ങാലൂര്‍ ഗവ.എല്‍.പി സ്കൂളിലെ 102ാം ബൂത്തില്‍ തിരിച്ചറിയല്‍ രേഖയായി ഫോട്ടോ പതിച്ച സ്ളിപ്പുമായത്തെിയ വോട്ടര്‍മാരെ വരണാധികാരി വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത് നേരിയ തര്‍ക്കത്തിനിടയാക്കി. കല്ലൂര്‍ സെന്‍റ് റാഫേല്‍ പബ്ളിക് സ്കൂളിലെ ബൂത്ത് നമ്പര്‍ നാല്‍പ്പതില്‍ കള്ളവോട്ട് രേഖപ്പെടുത്തിയെന്ന പരാതിയത്തെുടര്‍ന്ന് ചലഞ്ചിങ് വോട്ടാക്കി. നേരത്തെ ഇയാള്‍ 37ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നെന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പരാതിയത്തെുടര്‍ന്നാണ് രഘു എന്നയാളുടെ വോട്ട് ചലഞ്ചിങ് വോട്ടാക്കിയത്. കൊടകര: കൊടകര ജി.എല്‍.പി സ്കൂളിലെ ബൂത്തുകളിലൊന്നില്‍ പോളിങ്ങിന്‍െറ തുടക്കത്തില്‍ വോട്ട് യന്ത്രം തകരാറുണ്ടായെങ്കിലും വൈകാതെ തകരാര്‍ പരിഹരിച്ചു. മറ്റത്തൂര്‍ പഞ്ചായത്തിലെ വെട്ടിയാടന്‍ചിറ പ്രദേശത്ത് കാറ്റില്‍ മരം ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് കുറച്ചുനേരം വൈദ്യുതി മുടങ്ങിയെങ്കിലും ഇത് പോളിങ്ങിനെ ബാധിച്ചില്ല. മറ്റത്തൂര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മൂലംകുടം എസ്.എന്‍ സ്കൂള്‍, ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര യായിരുന്നു. കോടാലി: മറ്റത്തൂര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രണ്ട് പോളിങ് കേന്ദ്രങ്ങളിലൊന്നായ ചെമ്പുച്ചിറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ മുതല്‍ വൈകീട്ടുവരെ വോട്ടര്‍മാരുടെ നീണ്ട നിരതന്നെയായിരുന്നു. ഇവിടെയുള്ള മൂന്നു പോളിങ് ബൂത്തുകളില്‍ ശരാശരി 1600 വീതമായിരുന്നു വോട്ടര്‍മാരുടെ എണ്ണം. പോളിങ് സമയം കഴിഞ്ഞിട്ടും 134ാം നമ്പര്‍ ബൂത്തില്‍ നൂറോളം വോട്ടര്‍മാര്‍ വരിയിലുണ്ടായിരുന്നു. ഏഴുമണിയോടെയാണ് ഇവിടെ വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഇരിങ്ങാലക്കുട: രാവിലെ ഏഴിന് മുമ്പേ പല പോളിങ് സ്റ്റേഷനുകളുടെയും മുന്നില്‍ നീണ്ട നിര രൂപപ്പെട്ടു. ആളൂര്‍, മുരിയാട്, വേളൂക്കര തുടങ്ങിയ മേഖലകളില്‍ പോളിങ് സ്റ്റേഷന്‍െറ മുന്‍വശം സ്ത്രീകളുടെ നീണ്ടനിര കാണാമായിരുന്നു. കക്ഷി രാഷ്ട്രീയ മമതയില്ലാത്ത ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടനും സഹവൈദികരും മുകുന്ദപുരം എല്‍.പി സ്കൂളിലത്തെി വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഫ. കെ.യു. അരുണന്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം എന്നിവരുള്‍പ്പെടെ മത്സരരംഗത്തുള്ളവര്‍ മണ്ഡലത്തില്‍ സജീവമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.