തൃശൂര്‍: ഭരണം പിടിക്കാന്‍ മുന്നണികള്‍ നടത്തിയ ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശനിയാഴ്ച സമാപിക്കും. രണ്ടു മാസത്തിലേറെയായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങളുടെ കൊട്ടിക്കലാശം വൈകീട്ട് അഞ്ചിനാണ്. തെരഞ്ഞെടുപ്പ് ദിവസം വരെ നിശ്ശബ്ദ പ്രചാരണമാണ്. ഇതിനിടെ അടിയൊഴുക്ക് തടയാനും ആടി നില്‍ക്കുന്നവരെ കൂടെക്കൂട്ടാനുമുള്ള അവസാന അടവിലാണ് സ്ഥാനാര്‍ഥികളും മുന്നണി പ്രവര്‍ത്തകരും. നാടും നഗരവും ഇളക്കിയായിരുന്നു മൂന്നു മുന്നണികളുടെയും പ്രചാരണം. മൂന്നുകൂട്ടരും ദേശീയ നേതാക്കളെയും താരങ്ങളെയും രംഗത്തിറക്കിയിരുന്നു. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം ജില്ലയില്‍ പ്രചാരണത്തിനത്തെിയിരുന്നു. ബി.ജെ.പിക്കുവേണ്ടി അമിത് ഷാ ഉള്‍പ്പെടെ നേതാക്കളും എല്‍.ഡി.എഫിനുവേണ്ടി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉള്‍പ്പെടെ നേതാക്കളും യു.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെ നേതാക്കളും തീപാറും പ്രചാരണമാണ് ജില്ലയിലത്തെിച്ചത്. തിങ്കളാഴ്ചയാണ് വിധിയെഴുത്ത്. സംസ്ഥാനത്ത് രണ്ടുകോടി 60 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുത്തിനത്തെും. ജില്ലയില്‍ 24,87,686 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 2,34,217 പേര്‍ കന്നി വോട്ടര്‍മാരാണ്. ഇവരുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. 19ന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.