വേനല്‍മഴയില്‍ നനഞ്ഞ് മുന്‍ പ്രധാനമന്ത്രിയുടെ ക്ഷേത്രദര്‍ശനം

ഗുരുവായൂര്‍: വേനല്‍മഴയില്‍ നനഞ്ഞ് മുന്‍ പ്രധാനമന്ത്രിയുടെ ക്ഷേത്രദര്‍ശനം. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയാണ് ചൊവ്വാഴ്ച വൈകീട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 6.30ഓടെയാണ് ഗൗഡ ശ്രീവത്സം ഗെസ്റ്റ് ഹൗസിലത്തെിയത്. അക്കൊമഡേഷന്‍ മാനേജര്‍ പി. മനോജ് സ്വീകരിച്ചു. ദീപരാധന നടതുറന്ന ശേഷമായിരുന്നു ദര്‍ശനം. ഇതിനിടെ വേനല്‍മഴയത്തെി. മഴയില്‍ നനഞ്ഞെങ്കിലും ദര്‍ശനവും വഴിപാടുകളുമെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൗഡ ക്ഷേത്രത്തില്‍നിന്നും മടങ്ങിയത്. സോപാനത്ത് കദളിക്കുല സമര്‍പ്പിച്ചു. കുടുംബാംഗങ്ങളുടെ പേരിലും വഴിപാടുകള്‍ നടത്തി. ജനതാദള്‍ -യു സംസ്ഥാന സെക്രട്ടറി സുരേഷ് വാര്യര്‍, ജനതാദള്‍ നേതാക്കളായ എം. മോഹന്‍ദാസ്, വേണു മമ്മിയൂര്‍ എന്നിവര്‍ മുന്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ദേവഗൗഡ കേരളത്തിലത്തെിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.